കല്‍പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ എത്തുന്നവര്‍ കറുത്ത മാസ്‌ക് ധരിക്കരുതെന്ന് പൊലീസ്. ഇന്നലെ വയനാട് പാക്കേജ് പ്രഖ്യാപിച്ച ചടങ്ങില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് മറ്റു കളര്‍ മാസ്‌കുകള്‍ നല്‍കി ശേഷമാണ് ഇവരെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.

പിഎസ്.സി സമരത്തിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സൂചന. വന്‍ പൊലീസ് വലയത്തിലായിരുന്നു ചടങ്ങ് നടന്നത്.