തിരുവനന്തപുരം: കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ നടന്ന ബിടെക് പരീക്ഷ റദ്ദാക്കി.  അഞ്ച് കോളേജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

പരീക്ഷാ ഹാളില്‍ രഹസ്യമായി മൊബൈല്‍ വഴിയാണ് കോപ്പിയടി നടത്തിയത്. ബിടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്ററി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഉത്തരം കൈമാറുകയായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഇന്‍വിജിലേറ്റര്‍മാര്‍ ശാരീരിക അകലം പാലിച്ചത് മറയാക്കിയാണ് കൂട്ട കോപ്പിയടി നടത്തിയത്.  തട്ടിപ്പ് സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാരോട് വിശദീകരണം തേടാനും പൊലീസില്‍ പരാതി നല്‍കാനും സാങ്കേതിക സര്‍വകലാശാല അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.