Connect with us

Home

രാജ്യത്ത് നടക്കുന്ന പ്രസവങ്ങളില്‍ സിസേറിയനുകളുടെ കണക്കില്‍ വന്‍ വര്‍ധനവ്: 2022 ല്‍ 53% ശതമാനം

അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കില്‍ സിസേറിയന്റെ ആവശ്യമില്ലെന്ന ബോധവത്കരണം വ്യാപകമാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

Published

on

രാജ്യത്ത് നടക്കുന്ന പ്രസവങ്ങളില്‍ സിസേറിയനുകളുടെ കണക്ക് കുടുന്നതായി ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. 2022ല്‍ രാജ്യത്ത് ആകെ നടന്ന പ്രസവങ്ങളില്‍ 53 ശതമാനവും സിസേറിയനാണെന്ന് കണക്ക് വ്യക്തമാക്കുന്നു. എന്നാല്‍ 15 ശതമാനം മാത്രമാണ് സിസേറിയന്‍ പാടുള്ളൂ. സിസേറിയനുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവ നിയന്ത്രിക്കാന്‍ കണക്കെടുപ്പും ബോധവത്കരണവും നടത്താന്‍ ആരോഗ്യമന്ത്രാലയം തീരുമാനമെടുത്തു. ആഗോളതലത്തിലും സിസേറിയനുകളുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2022ല്‍ ഇന്ത്യയില്‍ 53 ശതമാനം സിസേറിയനാണ് നടന്നത്. 2021ല്‍ പുറത്തിറക്കിയ ദേശീയ കുടുംബാരോഗ്യസര്‍വേയില്‍ ഇത് 47.4 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ആശുപത്രികളില്‍ 15 ശതമാനം സിസേറിയന്‍ നടന്നപ്പോള്‍ സ്വകാര്യമേഖലയില്‍ 38 ശതമാനമാണ് നടന്നത്.

സ്വകാര്യസര്‍ക്കാര്‍ മേഖലകളില്‍ ഏറ്റവുമധികം സിസേറിയനുകള്‍ നടക്കുന്നത് തെലങ്കാനയിലാണ് 54.09 ശതമാനം. കേരളം ആറാം സ്ഥാനത്താണ് 42.41 ശതമാനം. സ്വകാര്യമേഖലയില്‍ ഏറ്റവുംകൂടുതല്‍ സിസേറിയനുകള്‍ നടക്കുന്നത് അന്തമാന്‍ നിക്കോബാര്‍ (95.45), ത്രിപുര (93.72), പശ്ചിമബംഗാള്‍ (83.88), ഒഡിഷ (74.62) എന്നീ സംസ്ഥാനങ്ങളിലാണ്.

ലോകത്തെ ആകെ പ്രസവങ്ങളില്‍ അഞ്ചിലൊന്നും സിസേറിയനാണെന്ന് കണക്ക് വ്യക്തമാക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കില്‍ സിസേറിയന്റെ ആവശ്യമില്ലെന്ന ബോധവത്കരണം വ്യാപകമാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

വയനാട്ടില്‍ വീണ്ടും കാട്ടുപന്നി ആക്രമണം ; നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്.

Published

on

കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്. വയനാട് കല്‍പ്പറ്റ പുളിയാര്‍മലയിലാണ് ബൈക്കിന് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

കബ്ലക്കാട് സ്വദേശി ലിബിന്റെ മകള്‍ വിവേയ്ക്കാണ് ഗുരുതര പരിക്കേറ്റത്. കുടുംബവുമായി സഞ്ചരിച്ച ബൈക്കില്‍ കാട്ടുപന്നി ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിവേകയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Continue Reading

crime

ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ മോഷണം; ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണാഭാരണങ്ങളും വജ്രവും നഷ്ടപ്പെട്ടു

നടന്‍ രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ മോഷണം

Published

on

നടന്‍ രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ മോഷണം. ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണാഭാരണങ്ങളും വജ്രാഭാരണങ്ങളും നഷ്ടപ്പെട്ടതായി പരാതി. വീട്ടിലെ ജീവനക്കാര്‍ക്കെതിരെ ഐശ്വര്യ പൊലീസില്‍ പരാതി നല്‍കി. ഫെബ്രുവരി പത്തിനാണ് ആഭരണങ്ങള്‍ മോഷണം പോയ വിവരം ഐശ്വര്യ അറിയുന്നത്. വീട്ടിലെ മൂന്ന് ജീവനക്കരെ സംശയമുണ്ടെന്ന് പരാതിയില്‍ ഐശ്വര്യ പറയുന്നു. സഹോദരി സൗന്ദര്യയുടെ വിവാഹ ശേഷം ആഭരണങ്ങള്‍ വീട്ടിലെ ലോക്കറില്‍ സൂക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ നാല് വര്‍ഷത്തില്‍ പലതവണയായി ലോക്കര്‍ മൂന്ന് ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ലോക്കര്‍ മാറ്റിയ കാര്യം ഈ മൂന്ന് ജോലിക്കാര്‍ക്ക് അറിയാമായിരുന്നു. കൂടാതെ ലോക്കറിന്റെ താക്കോല്‍ വീട്ടില്‍ അലമാരയിലായിരുന്നു വെച്ചിരുന്നത്. ഇതും അവര്‍ക്കാറിയാമായിരുന്നെന്ന് പരാതിയില്‍ ഐശ്വര്യ പറയുന്നു.

Continue Reading

Environment

ജനങ്ങള്‍ വീര്‍പ്പുമുട്ടുകയാണ്; കുട്ടിക്കളിയല്ല: കലക്ടര്‍ക്കെതിരെ ഹൈക്കോടതി

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കും കോര്‍പറേഷന്‍ മേയര്‍ക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ഷനം

Published

on

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കും കോര്‍പറേഷന്‍ മേയര്‍ക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ഷനം. വിഷയം പരിഗണിക്കുമ്പോള്‍ ഓണ്‍ലൈനായിരുന്നു കലക്ടര്‍ ഹാജരായത്. തീപ്പിടിത്തം കുട്ടിക്കളിയല്ലെന്നും കഴിഞ്ഞ 12 ദിവസങ്ങളായി ജനങ്ങള്‍ വീര്‍പ്പുമുട്ടുകയാണെന്നും ഇത്തരമൊരു വിഷയം പരിഗണിക്കുമ്പോള്‍ എന്തുകൊണ്ടാണ് കലക്ടര്‍ ഓണ്‍ലൈനില്‍ ഹാജറായതെന്നും കോടതി.

ബ്രഹ്മപുരത്ത് ഖരമാലിന്യ സംസ്‌കരണത്തിലെ എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടു. കരാര്‍ രേഖകള്‍ കോര്‍പ്പറേഷന്‍ കോടതിയില്‍ ഹാജരാക്കാനും മാലിന്യസംസ്‌കരണത്തിന് ഏഴുവര്‍ഷത്തിനിടെ മുടക്കിയ തുകയുടെ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. വായുനിലവാരത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ നാളെ റിപ്പോര്‍ട്ട് നല്‍കാനും കോടതി.

മലിനീകരണ നിയന്ത്രണബോര്‍ഡിനേയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്രയേറെ മോശമായ പ്ലാന്റിനെ എങ്ങനെ നിലനിര്‍ത്താന്‍ സാധിച്ചു എന്നായിരുന്നു കോടതി ആവശ്യപ്പെട്ടു.

 

Continue Reading

Trending