ആരാധകപ്രതീക്ഷകളെ വാനോളമുയര്‍ത്തി മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് ടീസര്‍ പുറത്ത്. ഇടവേളക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും കോളജ് നായകനായി എത്തുന്ന സിനിമയുടെ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.

പുതിയ മാസ്റ്റര്‍ ഓഫ് മാസെന്ന ടാഗ് ലൈന്‍ അക്ഷരംപ്രതി ശരിവയ്ക്കുന്ന ടീസറിന് സമൂഹമാധ്യമങ്ങളില്‍ ആവേശവരവേല്‍പാണ് ലഭിക്കുന്നത്.

മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രത്തിന്റെ ടീസര്‍ മിനിറ്റുകള്‍ക്കകം തന്നെ സിനിമാലോകം ഏറ്റെടുത്തു കഴിഞ്ഞു.
കോളജിലെ ഗുണ്ടായിസം അവസാനിപ്പിക്കാന്‍ എത്തുന്ന ഇംഗ്ലീഷ് പ്രൊഫസറുടെ കട്ടക്കലിപ്പ് വേഷത്തിലാണ് മമ്മൂട്ടി ടീസറിലെത്തുന്നത്. എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന പ്രൊഫസര്‍ എഡ്ഡിയുടെ സ്വഭാവവിശേഷങ്ങളെ ടീസര്‍ വ്യക്തമാക്കുന്നുണ്ട്.