മഡ്ഗാവ്: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹിക്ക് ഗോവന്‍ മണ്ണില്‍ ദീപാവലി. മര്‍ഗാവിലെ ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ഗോവയെ മറുപടി ഇല്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡല്‍ഹി പരാജയപ്പെടുത്തി. അനസ് മിന്നി; ഡല്‍ഹി നേടി

ആദ്യമായാണ് ഡല്‍ഹി ഗോവന്‍ മണ്ണില്‍ ഗോവയെ കീഴടക്കുന്നത്. ഡല്‍ഹി പ്രതിരോധത്തില്‍ നിറഞ്ഞു നിന്ന മലയാളി ഡിഫന്‍ഡര്‍ അനസ് എടത്തൊടികയായിരുന്നു കളിയിലെ താരം.

anas
ഗോള്‍ രഹിതമായ ഒന്നാം പകുതിക്കുശേഷം 72 ാം മിനിറ്റില്‍ മാഴ്‌സിലിഞ്ഞ്യോ പെരേരയും 76 ാം മിനിറ്റില്‍ റിച്ചാര്‍ഡ് ഗാഡ്‌സെയും ഡല്‍ഹിക്കുവേണ്ടി ഗോള്‍ നേടി. ആദ്യപകുതിയില്‍ ബെഞ്ചില്‍ ഇരുന്ന മാഴ്‌സിലീഞ്ഞ്യോ രണ്ടാം പകുതിയില്‍ ഇറങ്ങിയാണ് ഡല്‍ക്കു ചരിത്രവിജയം നേടിക്കൊടുത്തത്.

ഈ ജയത്തോടെ ഡല്‍ഹി ഏഴ് മത്സരങ്ങളില്‍ നിന്നും 10 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കും കുതിച്ചു. ഗോവ നാലു പോയിന്റുമായി അവസാന സ്ഥാനത്തു തുടര്‍ന്നു.