യൂറോപ്യന്‍ ഫുട്‌ബോളിലെ വേനല്‍ക്കാല ട്രാന്‍സ്ഫര്‍ കാലാവധി അവസാനിക്കാനിരിക്കെ കാല്‍പ്പന്തു കൡപ്രേമികള്‍ കാത്തിരിക്കുന്നത് ഫ്രഞ്ച് കൗമാര താരം കെയ്‌ലിയന്‍ എംബാപ്പെയുടെ ഭാവിയെപ്പറ്റിയാണ്. കഴിഞ്ഞ സീസണില്‍ മൊണാക്കോയ്ക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ എംബാപ്പെക്കു വേണ്ടി റയല്‍ മാഡ്രിഡും ആര്‍സനലും അടക്കമുള്ള വന്‍ തോക്കുകള്‍ രംഗത്തുണ്ട്. റയല്‍ മാഡ്രിഡ് കോച്ച് സിനദെയ്ന്‍ സിദാന്‍ 18-കാരന്റെ കുടുംബത്തെ കണ്ട് സംസാരിച്ചെങ്കിലും എംബാപ്പെ 2017-18 സീസണില്‍ എവിടെയാവും കളിക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അതിനിടെയാണ് എംബാപ്പെ ‘വലിയ പ്രഖ്യാപനം’ എന്ന പേരില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. വലിയൊരു പ്രഖ്യാപനം നടത്താനുണ്ടെന്നു പറഞ്ഞ് ഗൗരവത്തോടെ സംസാരിച്ചു തുടങ്ങുന്ന എംബാപ്പെ അവസാനം തനിക്കു ലഭിച്ച പുതിയ നൈക്കി ബൂട്ടുകള്‍ ചിരിച്ചുകൊണ്ട് എടുത്തു കാണിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.