സംസ്ഥാനത്തെ സ്വാശ്രയമെഡിക്കല്‍ കോളേജുകളില്‍ ഫീസ് പതിനൊന്ന് ലക്ഷമാക്കി ഉയര്‍ത്തി സുപ്രീം കോടതി ഉത്തരവിറക്കി. ജസ്റ്റിസ് രജേന്ദ്രബാബു നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ ഫീസം 11 ലക്ഷമാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സ്വാശ്രയ കോളേജ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിധി.

അഞ്ച് ലക്ഷം രൂപ ഫീസായും ബാക്കി തുക പണമായോ ബാങ്ക് ഗ്യാരന്റിയായോ നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ.

ഫീസ് അഞ്ചു ലക്ഷമായി നിലനിര്‍ത്താനും ബാക്കി തുകക്ക് ബോണ്ട് നല്‍കാനും ഉത്തരവിട്ട ഹൈക്കോടതി ഇടക്കാല വിധിയാണ് സുപ്രീം കോടതി തള്ളിയത്.