ആശാറാം ബാപ്പു എന്ന ആള്‍ദൈവത്തിനെതിരായ ബലാത്സംഗക്കേസില്‍ വിചാരണ ഇഴഞ്ഞു നീങ്ങുന്നതില്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. എത്രയും വേഗം കേസിന്റെ പുരോഗതി കോടതിയെ അറിയിക്കണമെന്നാവശ്യപ്പെട്ട കോടതി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ എന്തുകൊണ്ടാണ് ഇതുവരെയും കോടതിയില്‍ ഹാജരാക്കാതിരുന്നതെന്നും ചോദിച്ചു.

ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ ആശാറാം ബാപ്പു ഗാന്ധിനഗര്‍ കോടതിയിലാണ് വിചാരണ നേരിടുന്നത്. രാജസ്ഥാനിലെ ജോധ്പൂരില്‍ ആശാറം ബാപ്പു ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് 2013 ആഗസ്ത് 20 ന് 16 കാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേ തുടര്‍ന്ന് 72 കാരനായ ആള്‍ദൈവം ജയിലിലാണ്.