കൊച്ചി: ചലച്ചിത്ര നടന്‍ മേള രഘു അന്തരിച്ചു. 60 വയസ്സ് ആയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞമാസം വീട്ടില്‍ വച്ചു കുഴഞ്ഞു വീണ അദ്ദേഹത്തെ ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

മേള എന്ന ചിത്രത്തിലൂടെയാണ്‌  അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിക്കൊപ്പം നായക പ്രാധാന്യമുള്ള വേഷമായിരുന്നു അദ്ദേഹത്തിന് ഈ ചിത്രത്തില്‍. മലയാളത്തിലും തമിഴിലുമായി മുപ്പതോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി അഭിനയിച്ചത് ദൃശ്യം ടു എന്ന മലയാള ചിത്രത്തിലാണ്.