Football
മനപൂര്‍വം റെഡ് കാര്‍ഡ് കാണിക്കാന്‍ ശ്രമമെന്ന് മെസി; എല്‍ ക്ലാസിക്കോ കളിപ്പിക്കാതിരിക്കാന്‍ ഗൂഡാലോചനയെന്ന് മാധ്യമങ്ങള്‍
ഡെംബെലെയുടെ 90ാം മിനിറ്റിലെ ഗോളിലൂടെ 1-0ന് ബാഴ്‌സ ജയിച്ചു കയറിയ കളിയിലെ ആദ്യ പകുതി അവസാനിച്ചപ്പോഴാണ് മെസി പ്രതികരിച്ചത്

ന്യൂകാമ്പ്: ലാ ലീഗയിലെ റയല്‍ വല്ലാഡോലിഡിന് എതിരായ കളിയില്‍ റഫറിക്കെതിരെ ബാഴ്‌സ നായകന്‍ മെസി. ഡെംബെലെയുടെ 90ാം മിനിറ്റിലെ ഗോളിലൂടെ 1-0ന് ബാഴ്‌സ ജയിച്ചു കയറിയ കളിയിലെ ആദ്യ പകുതി അവസാനിച്ചപ്പോഴാണ് മെസി പ്രതികരിച്ചത്.
ആദ്യ പകുതി അവസാനിച്ചതിന് ശേഷം ഡഗൗട്ടിലേക്ക് മടങ്ങുമ്പോഴാണ് മെസിയുടെ പ്രതികരണം. റഫറിക്ക് എനിക്ക് എതിരെ കാര്‍ഡ് കാണിക്കണം എന്നായിരുന്നു, അവിശ്വസനീയം എന്നാണ് മെസി പറഞ്ഞത്. ഈ ആഴ്ച റയലിന് എതിരായ കളിയില്‍ മെസി ഇറങ്ങുന്നത് തടയുന്നതിനായി നടന്ന ഗൂഡാലോചന എന്നാണ് മെസിയുടെ പ്രതികരണം വന്നതിന് പിന്നാലെ ബാഴ്‌സ ഫാന്‍സ് പറയുന്നത്.
മെസിക്ക് സസ്‌പെന്‍ഷന്‍ നേടിക്കൊടുക്കാന്‍ മനപൂര്‍വം നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് സ്പാനിഷ് മാധ്യമമായ ഡയറിയോ എഎസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സീസണില്‍ ഇതുവരെ നാല് തവണയാണ് മെസിക്ക് ലാ ലീഗയില്‍ റഫറിയുടെ നടപടി നേരിടേണ്ടി വന്നത്. ഒരു വട്ടം കൂടി കാര്‍ഡ് കാണേണ്ടി വന്നാല്‍ ലാ ലീഗ നിയമം അനുസരിച്ച് മെസിക്ക് സസ്‌പെന്‍ഷന്‍ ലഭിക്കും.
Football
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.
പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.
ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.
അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.
Football
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെഡ്രോ ചെൽസിക്കായി ഇരട്ട ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.
മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.
ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.
Football
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക

2025 ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും സെമി പോരാട്ടത്തിനിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. യൂറോപ്പിന് പുറത്തുനിന്നും ടൂർണമെന്റിൽ അവശേഷിക്കുന്ന ഒരേയൊരു ടീം ആണ് റിയോ ഡി ജനീറോയിൽ നിന്നുള്ള ഫ്ലുമിനൻസ്.
ടൂർണമെന്റിൽ ഉടനീളം ബ്രസീലിയൻ ക്ലബ്ബുകൾ മികച്ച കളി കാഴ്ച്ച വെച്ചെങ്കിലും തിയാഗോ സിൽവയുടെ മുൻ ക്ലബ് കൂടിയായ ചെൽസിക്ക് തന്നെയാണ് ഫൈനൽ പ്രവേശനത്തിന് സാധ്യത കൽപിക്കപ്പെടുന്നത്.
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക.
-
Film22 hours ago
പൂര്ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്ജും ആന്റോ ജോസഫും
-
india3 days ago
എസ്.ഐ.ആറില് നിന്ന് പിന്മാറില്ല; ആരോപണങ്ങളില് അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala3 days ago
കോട്ടയത്ത് റിട്ടയേര്ഡ് എസ്ഐയെ ലോഡ്ജില് മരിച്ച നിലയില് കണ്ടെത്തി
-
kerala3 days ago
വനിതകള് അമ്മയുടെ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമായിരുന്നു; ആസിഫ് അലി
-
kerala3 days ago
സുല്ത്താന് ബത്തേരിയില് ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥി വീട്ടില് മരിച്ച നിലയില്
-
News3 days ago
ഗസ്സയില് ഇസ്രാഈല് ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 251 ഫലസ്തീനികളെ കൊലപ്പെടുത്തി
-
kerala3 days ago
കുറ്റിപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്ക്ക് പരുക്ക്
-
kerala3 days ago
എസ്എഫ്ഐ ഇടത് ഹിന്ദുത്വയുടെ പ്രചാരകരായി മാറുകയാണ്; പി.കെ നവാസ്