കണ്ണൂര്‍: വ്യാപകമായ ബൂത്ത് പിടുത്തം നടന്ന തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ റീ പോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മണ്ഡലത്തിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും വ്യാപകമായി കള്ളവോട്ട് നടന്ന സാഹചര്യത്തില്‍ റിപോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ റഷീദും കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

ആന്തൂര്‍ നഗരസഭ, മലപ്പട്ടം, കുറ്റിയാട്ടൂര്‍, മയ്യില്‍ പഞ്ചായത്തുകളിലും കുറ്റ്യേരി വില്ലേജിലും വ്യാപമായ കള്ളവോട്ടാണ് നടന്നതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആന്തൂരിലും മലപ്പട്ടത്തും എല്ലാ ബൂത്തുകളും സിപിഎം പിടിച്ചെടുത്തയായി അദ്ദേഹം പറഞ്ഞു