തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന്റെ സമയം അവസാനിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സംസ്ഥാനത്ത് 73.58 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വടക്കന്‍ ജില്ലകളാണ് പോളിങ്ങില്‍ മുന്നില്‍. 77.9 ശതമാനവുമായി കോഴിക്കോടാണ് ഒന്നാമത്. ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലാണ്. 68.09 ശതമാനം. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 77.35 ശതമാനമായിരുന്നു പോളിങ്.

തിരുവനന്തപുരം 69.77, കൊല്ലം 72.66, ആലപ്പുഴ 74.59, കോട്ടയം 71.70, ഇടുക്കി 70.31, എറണാകുളം 73.80, തൃശൂര്‍ 73.59, പാലക്കാട് 76.11, മലപ്പുറം 74.04, വയനാട് 74.68, കണ്ണൂര്‍ 77.68, കാസര്‍കോട് 74.65 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിങ് ശതമാനം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലങ്ങളിലാണ് പോളിങ് കൂടുതല്‍. ഉച്ചയ്ക്ക് ഒരു മണിയോട് കൂടി തന്നെ പോളിങ് 50 ശതമാനം കടന്നിരുന്നു.