Sports
ഹാട്രിക്കില് അര്ദ്ധശതകവുമായി മെസി; ബാഴ്സക്ക് ജയം

ഫുട്ബോളിലെ ഗോട്ട് മെസിയല്ലാതെ മറ്റാരുമല്ലെന്ന് തെളിയിച്ച് വീണ്ടും ബാഴ്സന് ജയം. സ്പാനിഷ് ലാലീഗ ഫുട്ബോളില് കഴിഞ്ഞ ദിവസം സെവിയക്കെതിരെ നടന്ന മല്സരം ലയണല് മെസി എന്ന ഇതിഹാസത്തിന്റെ മികവ് ആവര്ത്തിച്ച് തെളിയിക്കുന്നതായിരുന്നു. ഹാട്രിക്കുകളുടെ അര്ദ്ധശതകവുമായി മെസി കളം നിറഞ്ഞപ്പോള് ആ കരുത്തില് മാത്രമായി സെവിയയില് നിന്നും ജയം തട്ടിപ്പറിക്കുകയായില് ബാഴ്സ.
മത്സരത്തില് രണ്ട് വട്ടം സെവിയെ മുന്നില് കയറി. എന്നാല് രണ്ട് വട്ടവും മെസി തിരിച്ചടിച്ചു രക്ഷക്കെത്തി. പിന്നെ സ്വന്തം കരുത്തില് ഹാട്രിക്ക് ഗോളും ഒപ്പം ടീമിന് വിജയവും സമ്മാനിക്കുകയായിരുന്നു. അവസാനത്തില് ലൂയിസ് സുവാരസിന്റെ ഗോളും കൂടിയായപ്പോള് ലീഡുയര്ത്തി ടീമിന്റെ സമ്പൂര്ണ വിജയം.
— UEFA Champions League (@ChampionsLeague) February 23, 2019
Hat-tricks for club & country:
Cristiano Ronaldo
Lionel Messi
Luis Suárez#UCL
അത്യുഗ്രന് പോരാട്ടമാണ് എല്ലാവരും പ്രതീക്ഷിച്ചത്. അത് തന്നെയായിരുന്നു 94 മിനുട്ടും നടന്നത്. ഇരുപത്തിരണ്ടാം മിനുട്ടില് തന്നെ ജീസസ് നവാസിന്റെ ഗോളില് സെവിയെ ലീഡ് നേടി. നാല് മിനുട്ടിനികം ഇവാന് റാക്കിറ്റിച്ചിന്റെ ക്രോസില് നിന്നും മെസിയുടെ മാന്ത്രി ഗോളില് സമനില. ആദ്യ പകുതിയുടെ അവസാനത്തില് ഗബ്രിയേല് മര്ക്കാഡോ വഴി സെവിയെ വീണ്ടും ലീഡ് നേടുന്നു. രണ്ടാം പകുതി തുടങ്ങിയതും പതിവ് മെസി ഗോളും സമനിലയും.
#Messi magic pic.twitter.com/GtMoAPhPXA
— FC Highlights (@thefchighlights) February 24, 2019
മല്സരത്തിന്റെ എണ്പത്തിയഞ്ചാം മിനുട്ടില് മെസിയുടെ മാന്ത്രി ഗോളില് ടീമിന് ലീഡ്. പിന്നെ ലൂയിസ് സുവാരസിന്റെ ഗോളും. തകര്പ്പന് വിജയത്തോടെ ബാര്സിലോണ ലാലീഗ പോയിന്റ് ടേബിളില് ബഹുദൂരം മുന്നിലെത്തി. സെവിയെ അഞ്ചാമത് തന്നെ. ഗോളിന് ശേഷം മെസി സഹതാരം ഡെബലെയുടെ മുകളില് കയറി നടത്തിയ ആഘോഷം ബ്രസീലിയന് ഇതിഹാസം പെലയെ ഓര്മ്മിപ്പിക്കുന്നതായി
india
കരാര് സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല് അനിശ്ചിതകാലത്തേക്ക് നീട്ടി
അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷന് കരാര് പുതുക്കുന്നതില് ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്

ഇന്ത്യന് സൂപ്പര് ലീഗില് അനിശ്ചിതത്വം. 2025-2026 സീസണ് അനിശ്ചിതകാലത്തേക്ക് നീട്ടി. കരാര് സംബന്ധിച്ച് തീരുമാനം ആകാത്തതിനാല് മുന്നോട്ടു പോകാനാവില്ലെന്ന് സംഘാടകര് അറിയിച്ചു. അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷന് കരാര് പുതുക്കുന്നതില് ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്.
എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര് റൈറ്റ്സ് എഗ്രിമെന്റ് (എംആര്എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്ന്ന് സെപ്തംബറില് ആരംഭിക്കേണ്ട സീസണാണ് സംപ്രേഷണാവകാശ കരാര് തര്ക്കത്തെ തുടര്ന്ന് നീട്ടിയിരിക്കുന്നത്. കരാര് പുതുക്കാതെ സീസണ് തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല് എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. റിലയന്സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്ബോള് സ്പോര്ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (FSDL). 2010 ല് ഒപ്പുവച്ച എംആര്എ 2025 ഡിസംബറില് അവസാനിക്കാനിരിക്കുകയാണ്.
നിലവിലെ കരാര് അനുസരിച്ച്, 15 വര്ഷത്തേക്ക് ഐഎസ്എല് നടത്തുന്നതിന് എഫ്എസ്ഡിഎല് പ്രത്യേക വാണിജ്യ, പ്രവര്ത്തന അവകാശങ്ങള് കൈവശം വച്ചിട്ടുണ്ട്. ലീഗിന്റെ ഭരണത്തില് ഒരു പ്രധാന പുനഃസംഘടന എഫ്എസ്ഡിഎല് ഇപ്പോള് നിര്ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല് ക്ലബ്ബുകള് (60%), എഫ്എസ്ഡിഎല് (26%), എഐഎഫ്എഫ് (14%) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു ഹോള്ഡിംഗ് കമ്പനി സൃഷ്ടിക്കുന്നതാണ് പുതിയ മാതൃക. ഐഎസ്എല് പ്രവര്ത്തനങ്ങളില് എഫ്എസ്ഡിഎല് കേന്ദ്ര നിയന്ത്രണം നിലനിര്ത്തുന്ന നിലവിലെ ചട്ടക്കൂടില് നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നിര്ദ്ദേശം.
എംആര്എ ചര്ച്ചകള് കൈകാര്യം ചെയ്തതില് കാര്യമായ വിമര്ശനം നേരിട്ട എഐഎഫ്എഫ്, 2025 ഏപ്രിലോടെ പുതിയ കരാറിന് അന്തിമരൂപം നല്കുന്നതില് പരാജയപ്പെട്ടു. പകരം, സാഹചര്യം വിലയിരുത്തുന്നതിനായി ഫെഡറേഷന് എട്ട് അംഗ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു, ഈ നീക്കം മുന് ഇന്ത്യന് ക്യാപ്റ്റന് ബൈചുങ് ബൂട്ടിയ ഉള്പ്പെടെ നിരവധി പ്രധാന പങ്കാളികളില് നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
india
ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചു
സോഷ്യല് മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്ക്കത്തെ തുടര്ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില് വെച്ച് സംസ്ഥാന ലെവല് ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.

സോഷ്യല് മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്ക്കത്തെ തുടര്ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില് വെച്ച് സംസ്ഥാന ലെവല് ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.
രാധിക യാദവിനു നേരെ മൂന്ന് തവണ വെടിയുതിര്ത്ത പിതാവിനെ മറ്റ് കുടുംബാംഗങ്ങളുടെ മൊഴിയെ തുടര്ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇരയായ രാധിക യാദവ് ഒന്നിലധികം സംസ്ഥാനതല ടെന്നീസ് ടൂര്ണമെന്റുകളില് ഹരിയാനയെ പ്രതിനിധീകരിച്ചിട്ടുണ്ട്, കൂടാതെ പ്രാദേശിക സ്പോര്ടിംഗ് സര്ക്യൂട്ടിലെ വളര്ന്നുവരുന്ന താരമായി കണക്കാക്കപ്പെട്ടിരുന്നു.
ഇവരുടെ വീടിന്റെ ഒന്നാം നിലയില് രാവിലെ 11.30നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
രാധിക യാദവ് സോഷ്യല് മീഡിയയില് ചിത്രീകരിച്ച വീഡിയോ റീലിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് പിതാവുമായുള്ള വഴക്കിന് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര് പറഞ്ഞു. പോസ്റ്റില് പ്രകോപിതനായ പിതാവ് ലൈസന്സുള്ള റിവോള്വര് എടുത്ത് വെടിയുതിര്ക്കുകയായിരുന്നു.
ഒരു സോഷ്യല് മീഡിയ പോസ്റ്റ് വീട്ടില് പിരിമുറുക്കത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തലുകള് സൂചിപ്പിക്കുന്നതെന്ന് ഗുരുഗ്രാം പോലീസിലെ പബ്ലിക് റിലേഷന്സ് ഓഫീസര് സന്ദീപ് കുമാര് പറഞ്ഞു. ‘അച്ഛന് പ്രകോപിതനായി അവളെ വെടിവച്ചു. ഉപയോഗിച്ച ആയുധം ലൈസന്സുള്ള റിവോള്വര് ആയിരുന്നു, വീട്ടില് നിന്ന് കണ്ടെടുത്തു,’ അദ്ദേഹം പറഞ്ഞു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാധികയെ വീട്ടുകാര് അടുത്തുള്ള സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ആശുപത്രിയില് നിന്ന് പോലീസിന് വിവരം ലഭിച്ചതായി സെക്ടര് 56 പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര് രാജേന്ദര് കുമാര് പറഞ്ഞു.
വെടിയേറ്റ് പരിക്കേറ്റ ഒരു സ്ത്രീയെ കുറിച്ച് ആശുപത്രിയില് നിന്ന് ഞങ്ങള്ക്ക് ഒരു കോള് ലഭിച്ചു. ഞങ്ങള് എത്തുമ്പോഴേക്കും അവള് മരിച്ചു. കുടുംബാംഗങ്ങളുടെ മൊഴികള് പിതാവാണ് ഉത്തരവാദിയെന്ന് സ്ഥിരീകരിച്ചു,’ അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന് കേസെടുത്ത പോലീസ് ബന്ധുക്കളെയും അയല്ക്കാരെയും ചോദ്യം ചെയ്തുവരികയാണ്. വിശദമായ ഫോറന്സിക് റിപ്പോര്ട്ടിനായി കാത്തിരിക്കുകയാണെന്നും കുറ്റകൃത്യം നടന്ന സമയത്തെ മാനസികാവസ്ഥ വിലയിരുത്തുന്നതിനായി പ്രതിയെ മാനസികമായി വിലയിരുത്താന് പദ്ധതിയിട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
രാധികയുടെ മരണം വലിയ നഷ്ടമാണെന്ന് മുമ്പ് പരിശീലകനായിരുന്ന മനോജ് ഭരദ്വാജ് പറഞ്ഞു. ‘അവള് ശ്രദ്ധയും അച്ചടക്കവും അപാരമായ കഴിവുള്ളവളുമായിരുന്നു. ഇത് വലിയ നഷ്ടമാണ്,’ അദ്ദേഹം പറഞ്ഞു.
Football
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില് ചെല്സി പിഎസ്ജിയെ നേരിടും
14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.
പിഎസ്ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.
ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.
അതേസമയം, ടൂര്ണമെന്റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള് സ്കൂള് സമയമാറ്റത്തില് ചര്ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്കുട്ടി
-
kerala3 days ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല; ജില്ലയിലെ നിയന്ത്രണങ്ങള് പിന്വലിച്ചു
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india2 days ago
കരാര് സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല് അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില് വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala2 days ago
എ.പി ഉണ്ണികൃഷ്ണന് മാധ്യമ പുരസ്കാരം ലുഖ്മാന് മമ്പാടിന് സമ്മാനിച്ചു
-
kerala1 day ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില് പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala1 day ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി