Connect with us

News

സ്‌കൈപ്പിന്റെ സേവനം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ്; ഇനി ടീംസിലേക്ക്

രണ്ടുദശാബ്ദത്തിന് ശേഷം പുതിയ പ്ലാറ്റ്ഫോമായ ടീംസിന് വഴി മാറുകയാണ്.

Published

on

മൈക്രോസോഫ്റ്റിന്റെ വീഡിയോ കോളിങ് പ്ലാറ്റ്ഫോമായ സ്‌കൈപ് തിങ്കാഴാഴ്ച്ച പ്രവര്‍ത്തനം അവസാനിപ്പിച്ചു. രണ്ടുദശാബ്ദത്തിന് ശേഷം പുതിയ പ്ലാറ്റ്ഫോമായ ടീംസിന് വഴി മാറുകയാണ്. സ്‌കൈപ്പിലെ എല്ലാ ചാറ്റുകളും കോണ്‍ടാക്ടുകളും ടീംസില്‍ ലഭ്യമാണ്. സ്‌കൈപ്പിലെ ലോഗിന്‍ വിവരങ്ങള്‍ ടീംസിലും ലഭ്യമാണ്. കമ്പനിയുടെ ആശയവിനിമയ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്‌കൈപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
2003 ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്‌കൈപ്പിനെ 2011 ലാണ് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്. വാട്ട്സാപ്പ്, ഫെയ്സ്ബുക്ക്, മെസഞ്ചര്‍ എന്നിവയുടെ വരവോടുക്കൂടിയാണ് സ്‌കൈപ്പിന്റെ ജനപ്രീതി കുറഞ്ഞത്. മൈക്രോസോഫ്റ്റ് ടീംസിലൂടെ ഉപയോക്താക്കള്‍ക്ക് സ്‌കൈപ്പില്‍ ലഭ്യമായ എല്ലാ സേവനങ്ങളും ലഭ്യമാകും. ഗ്രൂപ്പ് കോള്‍, വണ്‍ ഓണ്‍ വണ്‍ കോള്‍, മെസേജ്, ഫയല്‍ ഷെയറിംഗ് തുടങ്ങിയ ഫീച്ചറുകളെല്ലാം ടീംസിലും ലഭ്യമാകും.

kerala

പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്‍വ്വകക്ഷി സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും

വിദേശ പര്യടനം 22 മുതല്‍

Published

on

ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന പാകിസ്ഥാനെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്താനും ഇന്ത്യന്‍ നിലപാട് വിശദീകരിക്കാനുമുള്ള സംയുക്ത സംഘത്തില്‍ മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും. മെയ് 22നോ 23നോ എം.പിമാരുടെ സംഘം വിദേശ പര്യടനത്തിന് തിരിക്കുമെന്നാണ് വിവരം. ഭരണ പ്രതിപക്ഷ എം.പിമാരുടെ സംയുക്ത സംഘമാണ് വിദേശ പര്യടനം നടത്തുക.

അഞ്ച് ആറ് എം.പിമാര്‍ വീതമുള്ള എട്ട് സംഘങ്ങളെയാണ് അയക്കുന്നത്. ബി.ജെ.പിക്കു പുറമെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എന്‍.സി.പി അംഗങ്ങളാണുള്ളത്. യാത്ര തിരിക്കും മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് എം.പിമാര്‍ക്ക് ബ്രീഫിങ് നടത്തും. വിദേശകാര്യ മന്ത്രാലയത്തിലെ ഓരോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വീതം ഓരോ സംഘത്തേയും അനുഗമിക്കും. അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളാണ് കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുക.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു

Published

on

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.

ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.

പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.

 

Continue Reading

News

പത്ത് ലക്ഷം ഫലസ്തീനികളെ ലിബിയയിലേക്ക് മാറ്റാനുള്ള പദ്ധതിയില്‍ ട്രംപ്

Published

on

ഗസ്സയിലുളള പത്ത് ലക്ഷം ഫലസ്തീനികളെ ലിബിയയിലെക്ക് മാറ്റാനുളള പദ്ധതി ട്രംപ് ഭരണകൂടം എന്ന് റിപ്പോര്‍ട്ടുകള്‍. ലിബിയയടെ നേതൃത്വവുമായി യുഎസ് ഭരണകൂടം ചര്‍ച്ച ചെയ്യുകയും പദ്ധതി ഗൗരവമായി പരിഗണിക്കപ്പെടുകയാണെന്നും ഇതിനെ കുറിച്ച് നേരിട്ട് അറിവുളള രണ്ടുപേര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്.

ഫലസ്തീനികളെ പുനരധിവസിപ്പിക്കുന്നതിന് പകരം ഒരുപാട് കാലമായി യുഎസ് മരവിച്ചിരുന്ന കോടിക്കണക്കിന് ഫണ്ടുകള്‍ ലിബിയക്ക് വിട്ട്കൊടുക്കാനും സാധ്യതയുണ്ട്. പദ്ധതിയെക്കുറിച്ച് ഇസ്രായേലിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട്. നിലവില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ദേശീയ സുരക്ഷാ കൗണ്‍സിലും പദ്ധിയെ കുറിച്ച് പ്രതികരിച്ചില്ലെങ്കിലും റിപ്പോര്‍ട്ടുകള്‍ അസത്യമാണെന്ന് ഒരു വക്താവ് പറഞ്ഞു.

എന്നാല്‍ ഫലസ്തീനികളെ മാറ്റുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഹമാസിന്റെ ഉദ്യോഗസ്ഥനായ ബാസെം നയിം പറഞ്ഞു.’ഫലസ്തീനികള്‍ അവരുടെ ഭൂമി, മാതൃരാജ്യം, കുടുംബങ്ങള്‍, കുട്ടികളുടെ ഭാവി എന്നിവ സംരക്ഷിക്കാന്‍ എന്തും ത്യജിക്കാന്‍ തയാറാണ്.’ മാധ്യമങ്ങളോട് നയിം പ്രതികരിച്ചു.

ഗസ്സയിലെ എത്ര ഫലസ്തീനികള്‍ സ്വമേധയാ ലിബിയയിലെക്ക് പോയി താമസിക്കുന്നു എന്നത് ഒരു ചോദ്യമാണ്. സാമ്പത്തിക പ്രാത്സാഹനങ്ങള്‍ നല്‍കുക എന്നതാണ് ആശയം എന്ന് മുന്‍ യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പുനരധിവസിപ്പിക്കാനുളള ശ്രമത്തിന് തടസ്സങ്ങള്‍ നേരിടേണ്ടിവരും.

Continue Reading

Trending