Connect with us

india

ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും നിറഞ്ഞ് കുടിയേറ്റത്തൊഴിലാളികള്‍; ഡല്‍ഹിയില്‍ ബസ് മറിഞ്ഞ് രണ്ടുമരണം

ഡല്‍ഹി ആനന്ദ് വിഹാര്‍ ഐഎസ്ബിടിയില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ബസു കാത്തുനില്‍ക്കുന്ന തൊഴിലാളികളായിരുന്നു തിങ്കളാഴ്ചത്തെയും ചൊവ്വാഴ്ച പുലര്‍ച്ച വരെയുമുള്ള കാഴ്ച.

Published

on

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലമര്‍ന്ന രാജ്യത്ത് വിവിധയിടങ്ങളില്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പ്രമുഖ നഗരങ്ങളില്‍ നാട്ടിലേക്ക് വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം. ഡല്‍ഹി ഉള്‍പ്പെടെ വിവിധ നഗരങ്ങളിലെ ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും കുടിയേറ്റ തൊഴിലാളികളെ കൊണ്ട് നിറഞ്ഞു. അതിനിടെ ഡല്‍ഹിയില്‍ നിന്ന് കുടിയേറ്റത്തൊഴിലാളികളെ കുത്തിനിറച്ച് മധ്യപ്രദേശിലേക്ക് പുറപ്പെട്ട ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഡല്‍ഹി ആനന്ദ് വിഹാര്‍ ഐഎസ്ബിടിയില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ബസു കാത്തുനില്‍ക്കുന്ന തൊഴിലാളികളായിരുന്നു തിങ്കളാഴ്ചത്തെയും ചൊവ്വാഴ്ച പുലര്‍ച്ച വരെയുമുള്ള കാഴ്ച. മുംബൈ ഉള്‍പ്പെടെ മറ്റു നഗരങ്ങളിലും സമാനമായ കാഴ്ചയാണ്. ആരും നഗരം വിട്ടുപോവരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കൂപ്പുകൈകളോടെ അഭ്യര്‍ഥിച്ചിട്ടും എങ്ങും നാട്ടിലേക്ക് മടങ്ങാന്‍ വാഹനം കാത്തുനില്‍ക്കുന്ന കുടിയേറ്റത്തൊഴിലാളികളുടെ കൂട്ടമാണ് ദൃശ്യമായത്.

അതിനിടെയാണ് ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലേക്ക് പുറപ്പെട്ട ബസ് അപകടത്തില്‍പ്പെട്ടത്. 52 സീറ്റുള്ള ബസില്‍ 90 പേരാണ് ഉണ്ടായിരുന്നത്.
ഗ്വാളിയാര്‍ ഹൈവേയില്‍ വച്ചാണ് അപകടം ഉണ്ടായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഇന്ത്യക്കും സൗദിക്കുമിടയിൽ കൂടുതൽ വിമാന സർവീസ്; ഹജ് തീർഥാടകർക്കുള്ള വിസ നടപടി ലംഘൂകരിക്കും

സൗദി ഹജ് ഉംറ മന്ത്രി ഡോ.തൗഫീഖ് അൽ റബീഅ ഇന്ത്യയിലെത്തി നടത്തിയ ചർച്ചയിലാണു തീരുമാനം

Published

on

ഇന്ത്യക്കും സൗദിക്കുമിടയിൽ കൂടുതൽ വിമാന സർവീസ് തുടങ്ങാൻ തീരുമാനം. സൗദി ഹജ് ഉംറ മന്ത്രി ഡോ.തൗഫീഖ് അൽ റബീഅ ഇന്ത്യയിലെത്തി നടത്തിയ ചർച്ചയിലാണു തീരുമാനം. ഹജ് തീർഥാടകർക്കുള്ള വീസ നടപടി ലംഘൂകരിക്കാനും ചർച്ചയിൽ തീരുമാനമായി. ഹജ് വിസ അപേക്ഷകൾക്കായി ഇന്ത്യയിൽ മൂന്ന് പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കും.

എല്ലാ പിന്തുണയ്ക്കും നന്ദിപറയുന്നതായി കേന്ദ്രമന്ത്രി സ്മ‍ൃതി ഇറാനി പറഞ്ഞു. ഉംറ നിർവഹിക്കുന്നവർക്കുള്ള സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണു സൗദി ഹജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ ഇന്ത്യയിലെത്തിയത്.

Continue Reading

india

മി​ഗ്ജോം: ചെന്നൈയിൽ മരണം 12; കുടിവെള്ളം കിട്ടാനില്ല, അവശ്യസാധനങ്ങൾക്ക് ക്ഷാമം

വൈദ്യുത വിതരണം ഇന്നത്തോടെ പൂർവ്വ സ്ഥിതിയിലാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു

Published

on

മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ മരിച്ചവരുടെ എണ്ണം12 ആയി. നഗരത്തിൻ്റെ താഴ്ന്ന ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ദിവസങ്ങളായി കാലാവസ്ഥ പ്രതികൂലമായതോടെ കുടിവെള്ളം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കും ക്ഷാമമായി.

ദുരിതാശ്വാസ ക്യാമ്പുകളിലും കുടിവെള്ളം കിട്ടാനില്ല. വൈദ്യുത വിതരണം ഇന്നത്തോടെ പൂർവ്വ സ്ഥിതിയിലാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 10 മന്ത്രിമാരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാത്രി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.

Continue Reading

india

”വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ” മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാര്‍ച്ച് ഇന്ന് കോഴിക്കോട് ടൗണിൽ

ഇന്ന്  കോഴിക്കോട് ടൗണില്‍ (സൗത്ത് മണ്ഡലത്തില്‍ സ്വീകരണം

Published

on

”വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ” എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത് മാര്‍ച്ചിന് ഇന്ന് (ബുധന്‍ ) കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ സ്വീകരണം

വൈകീട്ട് മൂന്ന് മണിക്ക് മുതലക്കുളത്ത് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍ ഉദ്ഘാടനം ചെയ്യും. എസ്.ടി. യു സംസ്ഥാന സെക്രട്ടറി യു. പോക്കര്‍ പ്രഭാഷണം നടത്തും.

വൈകിട്ട് ആറ് മണിക്ക് പയ്യാനക്കലില്‍ സമാപിക്കും. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, ഷിബു മീരാന്‍, മുജീബ് കാടേരി എന്നിവര്‍ പ്രസംഗിക്കും.

മുസ്ലിം യുത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍കോയ, ട്രഷറര്‍ കെ.എം.എ റഷീദ്, സീനിയര്‍ വൈസ് പ്രസിഡന്റ് സി ജാഫര്‍ സാദിഖ് എന്നിവരാണ് ജാഥ നായകര്‍.

എല്ലാ നിയോജക മണ്ഡലങ്ങളിലെയും സ്വീകരണത്തിന് ശേഷം ഡിസംബര്‍ പത്തിന് രാമനാട്ടുകരയില്‍ സമാപിക്കും.

 

Continue Reading

Trending