ഡര്‍ബന്‍: ഓസ്‌ട്രേലിയ ഉയര്‍ത്തിയ 372 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലറുടെ കണ്ണഞ്ചിപ്പിക്കുന്ന ബാറ്റിങ്. 79 പന്തില്‍ ആറ് സിക്‌സിന്റെയും പത്ത് ബൗണ്ടറിയുടെയും ബലത്തിലാണ് മില്ലര്‍ 118 റണ്‍സ് നേടിയത്. 45 പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി കുറിച്ച മില്ലര്‍ പിന്നീട് ശരവേഗത്തിലാണ് ഇന്നിങ്‌സ് കെട്ടിപ്പൊക്കിയത്. ഏകദിന ക്രിക്കറ്റിലെ രണ്ടാമത്തെ വലിയ റണ്‍സ് ചെയ്‌സ് എന്ന റെക്കോര്‍ഡും ഇതോടെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.

https://www.youtube.com/watch?v=OHxwg8OZ6iM