ന്യൂഡല്‍ഹി: സൗമ്യവധക്കേസിലെ പുനപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. സൗമ്യയുടെ അമ്മയും സംസ്ഥാന സര്‍ക്കാറും നല്‍കിയ പുനപരിശോധന ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. രാവിലെ 10.30ന് കേസ് പരിഗണിച്ചയുടന്‍ തന്നെ സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ കേസിന്റെ പുന:പ്പരിശോധന ഹരജി തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. എതിര്‍വാദങ്ങളൊന്നും ഉന്നയിക്കാതെയാണ് ജഡ്ജി സംസ്ഥാന സര്‍ക്കാറിന്റെ വാദം അംഗീകരിച്ചത്. തുടര്‍ന്ന് സൗമ്യയുടെ അമ്മ സുമതിയുടെ അപേക്ഷയും കോടതി അംഗീകരിച്ചു. കേസിന്റെ വാദത്തില്‍ ചില പിഴവുകളുണ്ടായെന്നും ചില വസ്തുതകള്‍ സുപ്രീം കോടതി പരിഗണിച്ചില്ലെന്നും കാണിച്ചാണ് സര്‍ക്കാറും സൗമ്യയുടെ അമ്മ സുമതിയും പുന:പ്പരിശോധന ഹരജി നല്‍കിയിരിക്കുന്നത്.