കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു. രണ്ട് ദിവസത്തിനുളളില്‍ പവന് 440 രൂപയാണ് കുറഞ്ഞത്. ഇന്ന് 120 രൂപ കുറഞ്ഞ് പവന് 22,600ല്‍ എത്തി. ഇന്നലെയും സ്വര്‍ണ വില കുറഞ്ഞിരുന്നു. ഗ്രാമിന് 2825 ആണ് ഇന്നത്തെ വില. ഓണക്കാലത്ത് സ്വര്‍ണവില 23480ല്‍ എത്തിയിരുന്നു. പിന്നീട് കുറഞ്ഞുവരികയായിരുന്നു. ഈ മാസം ആദ്യം 23120 ആയിരുന്നു സ്വര്‍ണവില.ആറു ദിവസം പിന്നിടുമ്പോള്‍ 520 രൂപയോളം കുറഞ്ഞ് 22600ല്‍ എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്. വരും ദിവസങ്ങളിലും മാറ്റം പ്രതീക്ഷിക്കാം.