Connect with us

Culture

ജയലളിതക്കു പിന്നാലെ ചോ രാമസ്വാമിയും അന്തരിച്ചു

Published

on

ചെന്നൈ: രാഷ്ട്രീയ നിരീക്ഷകനും, തമിഴ് ആക്ഷേപഹാസ്യ സാഹിത്യകാരനും നടനും തുഗ്ലക്ക് മാസികയുടെ സ്ഥാപക എഡിറ്ററുമായ ചോ രാമസ്വാമി അന്തരിച്ചു. 82 വയസ്സായിരുന്നു. പുലര്‍ച്ചെ 4.40ന് ചെന്നൈ അപ്പോളോ ആസ്പത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സിനിമാ നടന്‍, നാടക നടന്‍, സംവിധായകന്‍, രചയിതാവ്, സംഘാടകന്‍, പത്രാധിപര്‍, പ്രാസംഗികന്‍, നിയമോപദേഷ്ടാവ് തുടങ്ങിയ ഒട്ടേറെ നിലകളില്‍ അറിയപ്പെട്ട ചോ രണ്ടു പതിറ്റാണ്ടുകാലം തമിഴ്‌സിനിമയുടെ ഭാഗമായിരുന്നു. ഭയരഹിതമായി രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിച്ച വ്യക്തിയായിരുന്നു ചോ. അദ്ദേഹത്തിന്റെ രാഷ്ട്രീയ ആക്ഷേപഹാസ്യ കുറിപ്പ് തമിഴകത്ത് എന്നും ചര്‍ച്ചാവിഷയമായിരുന്നു. ബിജെപി മുന്‍ രാജ്യസഭാംഗമായിരുന്ന ചോ എന്‍ഡിഎ ഭരണത്തില്‍ വലിയ പ്രതീക്ഷ പുലര്‍ത്തിയിരുന്നതായാണ് വിവരം.

maxresdefault
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന രാമസ്വാമിയുടെ പേനക്കിരയായത് അധികവും ഡിഎംകെ നേതൃത്വമായിരുന്നു.
ജയലളിതയുടെ രാഷ്ട്രീയ അരങ്ങേറ്റ സമയത്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് രാമസ്വാമിയായിരുന്നു. ജയലളിത വിട പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ചോയും ഇഹലോകവാസം വെടിഞ്ഞത്.

cho
1934 ഒക്ടോബര്‍ അഞ്ചിന് മദ്രാസിലെ മൈലാപൂരിലാണ് ചോ രാമസ്വാമിയുടെ ജനനം. നൂറോളം സിനിമകളില്‍ അഭിനയിച്ച ചോ പിന്നീട് സ്വയം സിനിമാരംഗത്തോട് വിടപറഞ്ഞു. 23 നാടകങ്ങള്‍ രചിച്ച അദ്ദേഹം നാലായിരത്തിലധികം വേദികളില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട

Film

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Published

on

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

Continue Reading

Film

‘ലിയോ’ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകള്‍ പുറത്ത്‌

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പോടെ വന്ന ചിത്രമാണ് വിജയിയുടെ ലിയോ. പോസിറ്റീവ് അഭിപ്രായം വന്നാല്‍ കളക്ഷനില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വീണില്ലെന്ന് മാത്രമല്ല, കളക്ഷന്‍ റെക്കോര്‍ഡുകള്‍ നിരവധി കടപുഴക്കുകയും ചെയ്തു.

തമിഴ്‌നാട് കഴിഞ്ഞാല്‍ ലിയോ ഏറ്റവുമധികം കളക്ഷന്‍ നേടിയ മാര്‍ക്കറ്റ് കേരളമായിരുന്നു. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് 60 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ്.

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 600 കോടിയിലേറെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രമാണിത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം കോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റുമാണ്. രജനികാന്തിന്റെ 2.0 ആണ് ആദ്യ സ്ഥാനത്ത്.

 

Continue Reading

Film

പൃഥ്വിരാജിന്റെ ‘ആടുജീവിതം’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും.

Published

on

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ഏറെ നാളത്തെ സസ്‌പെന്‍സ് അവസാനിപ്പിച്ച് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ചിത്രം അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്.

‘ഓരോ ശ്വാസവും ഒരു യുദ്ധമാണ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.

മലയാള സിനിമയെ രാജ്യാന്തരതലത്തില്‍ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പൃഥ്വിയുടെ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സിനിമയുടെ പ്രത്യേകത. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. അമല പോളും ശോഭ മോഹനുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.

Continue Reading

Trending