ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി ആദ്യ മേഡല്‍ സ്വന്തമാക്കിയ മീരബായ് ചാനു ഇനി മണിപ്പൂര്‍ എ എസ് പി. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്. പൊലീസ് സേനയില്‍ അഡീഷണല്‍ സുപ്രണ്ട് സ്ഥാനവും ഒരു കോടി രൂപ സമ്മാനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.