മസ്‌കറ്റ്: ന്യുമോണിയ ബാധിച്ച് ഒമാനിലെ സലാലയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി കൊട്ടാരത്തില്‍ റഹീസ് (38) ആണ് മരിച്ചത്. മട്ടന്നൂര്‍ മെരുവമ്പായി മൂന്നാം പീടിക ഷഫീനാസില്‍ ലത്തിഫിന്റെയും ഖദിജയുടെയും മകനാണ്.

ഭാര്യ തസ്‌നിയ. മക്കള്‍: നദ്‌വ ഫാത്തിമ, മുഹമ്മദ് റിദാന്‍, അഹമ്മദ് ലുയാ.