ലോകകപ്പിലെ ഗോളടി വീരന്‍ മിറോസ്ലാവ് ക്ലോസെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. എന്നാല്‍ ജര്‍മ്മന്‍ ടോപ്പ് സ്‌കോറര്‍ കൂടിയായ താരം വിരമിക്കലിനുശേഷവും ജര്‍മ്മന്‍ ഫുട്‌ബോള്‍ അക്കാദമിയില്‍ തുടരും. ടീമിന്റെ സഹപരിശീലകനാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്്.

1404461484811_489ജര്‍മ്മനിയുടെ റെക്കോഡ് സ്‌കോറര്‍ ആയ ക്ലോസെ 71 ഗോളുകള്‍ നേടിയിട്ടുണ്ട്. നാലു ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ നിന്നായി ക്ലോസെ നേടിയ 16 ഗോള്‍ ചരിത്രനേട്ടമാണ്. 2014ലെ ലോകകപ്പ് നേടിയ ജര്‍മന്‍ ടീം അംഗമായിരുന്നു.

എന്നാല്‍ 2014 ലോകകപ്പിനുശേഷം ക്ലോസെ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നു വിരമിച്ചിരുന്നെങ്കിലും ക്ലബ് ഫുട്‌ബോളില്‍ തുടരുകയായിരുന്നു. രാജ്യത്ത്ിന് വേണ്ടി 137 മത്സരങ്ങള്‍ കളിച്ച 38കാരനായ ക്ലോസെ ഏറ്റവും ഒടുവിലായി ഇറ്റാലിയന്‍ ലീഗില്‍ ലാസിയോയ്ക്കുവേണ്ടിയാണ് കളത്തിലിറങ്ങിയത്.
ഹാംബര്‍ഗ്, വെര്‍ഡെര്‍ ബ്രമന്‍, ബയേണ്‍ മ്യൂണിച്ച് ക്ലബ്ബുകള്‍ക്കുവേണ്ടിയും അദ്ദേഹം ബൂട്ടുകെട്ടിയിട്ടുണ്ട്. ബയേണിനായി രണ്ടു ബുണ്ടസ്ലിഗ കിരീടങ്ങള്‍ സ്വന്തമാക്കാനും ക്ലോസെയ്ക്കായി.

ഗോളടിച്ച ശേഷം ക്ലോസെ നടത്തുന്ന ആഹ്ലാദപ്രകടനമായ മലക്കം മറച്ചില്‍ ആരാധകരരെ ഹരം കൊള്ളിക്കുന്ന ഒരു കാഴ്്ചയായിരുന്നു.
germany-v-ghana

നിലവിലെ പരിശീലകന്‍ ജോക്വിം ലോയുടെ കരാര്‍ 2020 വരെ നീട്ടിയിട്ടുണ്ടെങ്കിലും അതിനുശേഷം ക്ലോസെ ടീമിന്റെ പരിശീലകന്‍ ആകാനും സാധ്യതയുണ്ട്.
ജോക്വിം ലോയുടെ കീഴില്‍ സഹകോച്ചാവുന്ന ക്ലോസെയെ തികഞ്ഞ പരിശീലകനായി വളര്‍ത്തി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ജര്‍മ്മന്‍ ഫുട്ബോള്‍ അധികൃതര്‍.