Connect with us

india

കോവിഡിനെ തടയുമെന്നതുള്‍പ്പെടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; പ്രമുഖ കമ്പനികള്‍ക്ക് വന്‍ പിഴ

ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിധത്തിലുള്ള പരസ്യങ്ങള്‍ നല്‍കിയതിന് ഏഷ്യന്‍ പെയിന്റ്‌സ്, ബെര്‍ജര്‍ പെയിന്റ് തുടങ്ങിയവ ഉള്‍പ്പെടെ പ്രമുഖ കമ്പനികള്‍ക്ക് പിഴ.

Published

on

ന്യൂഡല്‍ഹി: ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിധത്തിലുള്ള പരസ്യങ്ങള്‍ നല്‍കിയതിന് ഏഷ്യന്‍ പെയിന്റ്‌സ്, ബെര്‍ജര്‍ പെയിന്റ് തുടങ്ങിയവ ഉള്‍പ്പെടെ പ്രമുഖ കമ്പനികള്‍ക്ക് പിഴ. കോവിഡിനെതിരെ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങള്‍ നല്‍കിയതിനാണ് പിഴ ചുമത്തിയത്.

കമ്പനികള്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ഒരു ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള പിഴ അടയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം അഡീഷണല്‍ ചീഫ് സെക്രട്ടറി നിധി ഖരെ പറഞ്ഞു. കോവിഡ് കാലത്ത് ആളുകളുടെ പരിഭ്രാന്തി മുതലെടുത്ത് നിരവധി കമ്പനികള്‍ കോവിഡ് പരിരക്ഷയുമായി ബന്ധപ്പെട്ട വിവിധ അവകാശവാദങ്ങളുന്നയിച്ച് പരസ്യങ്ങള്‍ ഇറക്കിയിരുന്നു. ഇത് കച്ചവടത്തില്‍ വന്‍ വര്‍ധനവുണ്ടാക്കി.

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 129 നോട്ടീസുകള്‍ക്ക് നല്‍കിയ ശേഷം 2019ല്‍ പുറപ്പെടുവിച്ച ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പ്രധാന കമ്പനികളുടെ 71-ഓളം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണ് വിലക്കിയത്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നല്‍കിയ 129 നോട്ടീസുകളില്‍ 49 എണ്ണം അന്യായമായ വില്‍പന തന്ത്രങ്ങള്‍ക്കെതിരെയും 9 എണ്ണം ഉപഭോക്താക്കളുടെ അവകാശത്തെ ഹനിച്ചതിനെതിരെയുമാണെന്നും ഖരെ കൂട്ടിച്ചേര്‍ത്തു. ഹോം ഡെക്കര്‍ കമ്പനിയായ ഏഷ്യന്‍ പെയിന്റ്‌സ് ബ്രാന്‍ഡ് തങ്ങളുടെ പെയിന്റില്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ സില്‍വര്‍ നാനോ ടെക്‌നോളജി ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പരസ്യമിറക്കിയത്. പെയിന്റ് ചെയ്ത് 30 മിനിട്ടുകള്‍ക്കുള്ളില്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള സംവിധാനം ഇതില്‍ ഉണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്.ഔദ്യോഗിക രേഖകള്‍ പ്രകാരം 15ഓളം ഉന്നത കമ്പനികള്‍ക്കാണ് പിഴ ചുമത്തിയത്. ഈ രീതിയില്‍ കോവിഡ് പരിരക്ഷ വാഗ്ദാനം ചെയ്തതിന് ബെര്‍ജര്‍ പെയിന്റ്‌സിനെതിരെയും പിഴ ചുമത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇത്തവണ കാശിയിലെ ജനങ്ങൾ ‘കുടിയേറ്റക്കാരനെ’ നീക്കം ചെയ്യും: മോദിക്കെതിരെ അജയ് റായ്

കുടിയേറ്റക്കാരനെ ഗംഗാ-യമുന സംസ്‌കാരത്തിൻ്റെ എക്‌സിറ്റ് ഡോർ കാണിച്ചാൽ കാശിയെ രക്ഷിക്കാനാകുമെന്ന് അജയ് റായ് പറഞ്ഞു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് വാരാണസി ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷനുമായ അജയ് റായ്. മോദിയെ ‘കുടിയേറ്റക്കാരനെ’ന്നാണ് അദ്ദേഹം വിമർശിച്ചത്. കുടിയേറ്റക്കാരനെ ഗംഗാ-യമുന സംസ്‌കാരത്തിൻ്റെ എക്‌സിറ്റ് ഡോർ കാണിച്ചാൽ കാശിയെ രക്ഷിക്കാനാകുമെന്ന് അജയ് റായ് പറഞ്ഞു.

കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രിക്കെതിരെ പോരാടിയ അദ്ദേഹം ഇത്തവണ ‘കുടിയേറ്റക്കാരനെ’ നീക്കം ചെയ്യാൻ കാശിയിലെ ജനങ്ങൾ മനസ്സിൽ ഉറപ്പിച്ചിരിക്കുന്നു എന്നാണ് പൊതുയോഗങ്ങളിൽ അവകാശപ്പെട്ടത്.

മോദിയുടെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.  2014, 2019 തിരഞ്ഞെടുപ്പുകളിൽ മോദിക്കെതിരെ മത്സരിച്ചിരുന്നു അജയ് റായ്‌.

Continue Reading

india

ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്നം മാത്രം; അതിൽ തൊടാൻ പോലുമാവില്ല: രാഹുൽ ​ഗാന്ധി

മധ്യപ്രദേശിലെ ഭിന്ദിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ഭരണഘടനാ മാറ്റവും സംവരണവും ആയി ബന്ധപ്പെട്ട് ബിജെപിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഭരണഘടന മാറ്റുമെന്ന് ബിജെപി നേതാക്കൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും എന്നാലത് അവരുടെ സ്വപ്നം മാത്രമാണെന്നും രാഹുൽ ​ഗാന്ധി തുറന്നടിച്ചു.

ഭരണഘടന ഇന്ത്യയിലെ പാവപ്പെട്ടവരുടെ ആത്മാവാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ആർക്കും അതിനെ തൊടാൻ കഴിയില്ല. അത് മാറ്റാൻ ലോകത്ത് ഒരു ശക്തിക്കുമാവില്ല. ബിജെപിക്കാർ സ്വപ്നം കാണുകയാണ്’- അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഭിന്ദിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബാബാസാഹേബ് അംബേദ്കറും കോൺഗ്രസും ജനങ്ങളും ചേർന്ന് ബ്രിട്ടീഷുകാരോട് പോരാടി ഈ ഭരണഘടന ഉണ്ടാക്കി. ജനങ്ങളുടെ ശബ്ദമാക്കി. ഇത് ഒരിക്കലും മായ്ക്കാൻ ഞങ്ങൾ അനുവദിക്കില്ല. കർഷകരും തൊഴിലാളികളും ഒരിക്കലും അനുവദിക്കില്ല’- അദ്ദേഹം പറഞ്ഞു.

370ലധികം സീറ്റിന്റെ ഭൂരിപക്ഷത്തോടെ തിരിച്ചെത്തിയാൽ ഇന്ത്യൻ ഭരണഘടന മാറ്റാൻ ബിജെപി പദ്ധതിയിടുന്നതായി കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ആരോപിച്ചിരുന്നു. സംവരണ വിഷയത്തിലും രാഹുൽ ഗാന്ധി ബിജെപിയെ കടന്നാക്രമിച്ചു. ‘ഇപ്പോൾ അവർ പറയുന്നത് സംവരണത്തിന് എതിരല്ലെന്നാണ്? പിന്നെ എന്തിനാണ് പൊതുമേഖലയെ, റെയിൽവേയെ സ്വകാര്യവൽക്കരിക്കുന്നത്? എന്തിനാണ് അഗ്നിവീർ കൊണ്ടുവന്നത്?’- രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.

രാജ്യസഭയിലും സംസ്ഥാനങ്ങളിലും ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന തിരുത്തുമെന്ന് കര്‍ണാടക ബിജെപി എം.പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ അനന്ദ് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞിരുന്നു. ബിജെപിയെ 400 ലധികം സീറ്റുകള്‍ നേടി ജയിക്കാന്‍ നിങ്ങള്‍ സഹായിക്കണമെന്നും ഹാവേരി ജില്ലയിലെ സിദ്ധപുരയിലെ ഹലഗേരി ഗ്രാമത്തില്‍ സംസാരിക്കവെ ഹെ​ഗ്ഡെ പറഞ്ഞിരുന്നു.

​ഹെ​ഗ്ഡെ അടക്കമുള്ള ബിജെപി എം.പിമാരുടെ ഭരണഘടനയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വിവാദമായതോടെ, അങ്ങനെയൊന്നും ഉണ്ടാവില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മോദിയും അമിത് ഷായും രം​ഗത്തെത്തിയിരുന്നു. അംബേദ്കർ വിചാരിച്ചാൽ പോലും ഭരണഘടനയെ തകർക്കാനാവില്ലെന്നു രാജസ്ഥാനിലെ ബാർമറിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞത്.

എൻഡിഎ സർക്കാർ ഒരിക്കലും ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരില്ലെന്നും പ്രതിപക്ഷം ഭയപ്പാടോടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് ഇപ്പോൾ ആഭ്യന്തര മന്ത്രി അമിത് ഷായും പറയുന്നത്. സംവരണവുമായി ബന്ധപ്പെട്ട് അമിത്ഷാ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയായിരുന്നു പ്രതികരണം.

Continue Reading

india

ലൈംഗികാതിക്രമ കേസ്; പ്രജ്വല്‍ രേവണ്ണയെ സസ്പെന്‍ഡ് ചെയ്ത് ജെ.ഡി.എസ്

പ്രജ്വലിന്റെ പിതാവും ജെ.ഡി.എസ് എം.എല്‍.എയുമായ എച്ച്.ഡി.രേവണ്ണയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

Published

on

ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ ജെ.ഡി.എസ് എം.പിയും ഹാസന്‍ ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.

സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചിരുന്നു.  ഈ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനനുസരിച്ചായിരിക്കും സസ്‌പെന്‍ഷന്‍ കാലാവധിയെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

പ്രജ്വലിന്റെ പിതാവും ജെ.ഡി.എസ് എം.എല്‍.എയുമായ എച്ച്.ഡി.രേവണ്ണയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്താണ് ഹാസനില്‍ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വിഡിയോ പ്രചരിച്ചത്. വിഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീ വനിത കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ബി.കെ.സിങ്ങിനാണ് അന്വേഷണ ചുമതല. രണ്ട് വനിത ഇന്‍സ്‌പെകടര്‍മാരും അന്വേഷണസംഘത്തിലുണ്ട്. ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന പെന്‍ഡ്രൈവുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘം ശേഖരിക്കുമെന്നും പരമേശ്വര പറഞ്ഞു.

ജെ.ഡി.എസ് എം.പിയും എച്ച്.ഡി ദേവഗൗഡയുടെ പേരമകനുമായ പ്രജ്വല്‍ രേവണ്ണയുടെ നിരവധി അശ്ലീല വിഡിയോകള്‍ ഹാസന്‍ ജില്ലയില്‍ പ്രചരിച്ചിരുന്നു. 2,976 വിഡിയോകള്‍ ഇത്തരത്തില്‍ പ്രചരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഡിയോകളില്‍ ഭൂരിപക്ഷവും ചിത്രീകരിച്ചിരിക്കുന്നത് മൊബൈലിലാണ്. രേവണ്ണയുടെ വീട്ടിലെ സ്റ്റോര്‍ റൂമില്‍ വെച്ചാണ് വിഡിയോകള്‍ ചിത്രീകരിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, സഖ്യ കക്ഷിയായ ജെ.ഡി.എസിലെ ലൈംഗിക വിവാദം ബി.ജെ.പിക്ക് കടുത്ത തിരിച്ചടിയായിട്ടുണ്ട്. കര്‍ണാടകയില്‍ ബി.ജെ.പി പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം വിവാദങ്ങള്‍ മുന്നണിക്ക് ക്ഷീണമാകുമെന്നാണ് വിലയിരുത്തുന്നത്.

Continue Reading

Trending