വിദ്യാഭ്യാസമുള്ള തലമുറ വരുന്നതോടെ എം.എസ്.എഫിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന് പറഞ്ഞവരോട് പിതാവ് സി.എച്ച് മുഹമ്മദ് കോയ പറഞ്ഞ വാക്കുകള്‍ യാഥാര്‍ത്ഥ്യമാവുകയാണെന്ന് എം.കെ മുനീര്‍ എം.എല്‍.എ.

“ഞങ്ങളുടെ കാലശേഷവും ഈ നക്ഷത്രാംഗിത ഹരിത പതാക വാനോളമുയർത്താൻ എം എസ് എഫുകാരുണ്ടാകും!ഗർഭവതികളായ സഹോദരിമാരുടെ മുമ്പിൽ നിന്ന് മുസ്ലിംലീഗ് എന്ന് വിളിച്ചാൽ ഗർഭസ്ഥ ശിശു പോലും സിന്ദാബാദ് വിളിക്കുന്ന ഒരു കാലം വരും” എന്ന പിതാവിന്റെ വാക്കുകള്‍ യാഥാര്‍ഥ്യമായിരിക്കുകയാണിപ്പോള്‍. കാമ്പസുകളിലെ എം.എസ്.എഫിന്റെ തകര്‍പ്പന്‍ ജയം പിതാവിന്റെ വാ്ക്കുകള്‍ സത്യമാക്കുകയാണെന്നും മുനീര്‍ പറഞ്ഞു.

മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

എം എസ് എഫിന്റെ അതുല്ല്യമായ ചരിത്ര വിജയത്തിൽ ഞാനഭിമാനിക്കുന്നു!ഈ സന്ദർഭത്തിൽ എന്റെ പിതാവിന്റെ വാക്കുകൾ ഞാനോർക്കുന്നു! “ഞങ്ങളുടെ കാലശേഷവും ഈ നക്ഷത്രാംഗിത ഹരിത പതാക വാനോളമുയർത്താൻ എം എസ് എഫുകാരുണ്ടാകും!ഗർഭവതികളായ സഹോദരിമാരുടെ മുമ്പിൽ നിന്ന് മുസ്ലിംലീഗ് എന്ന് വിളിച്ചാൽ ഗർഭസ്ഥ ശിശു പോലും സിന്ദാബാദ് വിളിക്കുന്ന ഒരു കാലം വരും”

ആ കാലമിതാ വന്നുചേർന്നിരിക്കുന്നു!
വിദ്യാഭ്യാസമുള്ള തലമുറ വരുന്നതോടെ എം എസ് എഫിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന് പറഞ്ഞവരുണ്ടായിരുന്നു!ആ പ്രവചനങ്ങൾക്കുള്ള മനോഹരമായ മറുപടിയായി വിദ്യാസമ്പന്നരായ നമ്മുടെ കുട്ടികൾ എക്കാലത്തും കലാലയങ്ങളിൽ ചരിത്ര വിജയങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നു!!