Connect with us

kerala

ഖാഇദെ മില്ലതിന്റെ പാര്‍ട്ടിയെ ദേശീയത പഠിപ്പിക്കാന്‍ ബിജെപിക്കെന്ത് അവകാശം, ആദ്യം ഇന്ത്യന്‍ ദേശീയതയെ നിങ്ങള്‍ പഠിക്കൂ; ബിജെപിക്ക് എംകെ മുനീറിന്റെ മറുപടി

ശോഭാ സുരേന്ദ്രന്റെ അഭിപ്രായ പ്രകടനം ഒരു രാഷ്ട്രീയ ഫലിതമായിട്ടാണ് പാര്‍ട്ടി കണക്കാക്കുന്നതെന്ന് മുനീര്‍ പറഞ്ഞു

Published

on

കോഴിക്കോട്: മുസ്‌ലിംലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ അഭിപ്രായ പ്രകടനത്തിന് മറുപടിയുമായി മുസ്‌ലിംലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ ഡോ. എംകെ മുനീര്‍. ശോഭാ സുരേന്ദ്രന്റെ അഭിപ്രായ പ്രകടനം ഒരു രാഷ്ട്രീയ ഫലിതമായിട്ടാണ് പാര്‍ട്ടി കണക്കാക്കുന്നതെന്ന് മുനീര്‍ പറഞ്ഞു.

ഫെയ്‌സ്ബുക് കുറിപ്പിന്റെ മുഴുവന്‍ രൂപം:
മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ബിജെപി നേതാവ് ശ്രീമതി. ശോഭാ സുരേന്ദ്രന്റെ അഭിപ്രായപ്രകടനം ഒരു രാഷ്ട്രീയ ഫലിതമായിട്ടാണ് പാര്‍ട്ടി കാണുന്നത്. ഇന്ത്യയുടെ മഹത്തായ ഭരണഘടന അതിന്റെ സെക്കുലര്‍ മൂല്യങ്ങളോടെ ഇവിടെ നില നില്‍ക്കണമെന്ന് ദൃഢ നിശ്ചയം ചെയ്ത് പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ പാര്‍ട്ടിയെന്ന നിലയ്ക്ക്, ഭരണഘടനയേയും ജനാധിപത്യത്തെയും സെക്കുലര്‍ സ്വഭാവത്തെയും ശത്രു പക്ഷത്ത് നിറുത്തിയ ബിജെപിയെ പോലുള്ള ഫാഷിസ്റ്റ് കക്ഷിയോട് ഏതെങ്കിലും കാലത്ത് കൂട്ടു കക്ഷിയായി മാറേണ്ട ഗതി കേട് വരുമെങ്കില്‍ അന്ന് ഈ പ്രസ്ഥാനം പിരിച്ചു വിടുന്നതായിരിക്കും അഭികാമ്യമെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു.

ഒപ്പം ഒരു കാര്യം കൂടി ചേര്‍ക്കട്ടെ . ഇന്ത്യയുടെ ഭരണഘടനയുടെ താഴെ ഒപ്പു വെച്ച ഖാഇദേ മില്ലത്ത് ഇസ്മായില്‍ സാഹിബിന്റെ പാര്‍ട്ടിയെ , ഇന്ത്യയുടെ ഭരണഘടനയുടെ ശില്പി ഡോക്ടര്‍ അംബേദ്ക്കറെ ഭരണഘടനാ സമിതിയിലേക്ക് എത്തിച്ച ചരിത്ര നിയോഗം നിര്‍വ്വഹിച്ച ഞങ്ങളുടെ പാര്‍ട്ടിയെ ദേശീയത പഠിപ്പിക്കാന്‍ ബിജെപിക്കെന്ത് അവകാശമാണുള്ളത് എന്ന് കൂടി സാന്ദര്‍ഭികമായി ഞങ്ങള്‍ അങ്ങോട്ട് ചോദിക്കുകയാണ് . ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും പാഴ്‌സിയും ബുദ്ധനും ജൈനനും മതമില്ലാത്തവരും എല്ലാം ഉള്‍പ്പെടുന്ന ബഹുസ്വരതയുടെ ദേശീയതയാണ് ലീഗിന്റെ ദേശീയത . നിങ്ങളുടെ ദേശീയതയും രാഷ്ട്ര സങ്കല്‍പ്പവും നിങ്ങള്‍ മാത്രമുള്ള ദേശമെന്ന സങ്കുചിത ചിന്തയുടെ സങ്കല്പങ്ങളാണ് . അതിന് ഇന്ത്യയുടെ ഭരണ ഘടനയിലോ പാരമ്പര്യത്തിലോ ഒരു സ്ഥാനവുമില്ല . അത് മറ്റുള്ളവരെ പഠിപ്പിക്കാന്‍ വരുന്നതിനു മുന്‍പ് നിങ്ങളാദ്യം ഇന്ത്യയെ പഠിക്കുക എന്നേ പറയാനുള്ളു . ലീഗ് എവിടെ നില്‍ക്കണം , എവിടെ നില്‍ക്കരുത് എന്ന് തീരുമാനിക്കാനുള്ള പ്രാപ്തിയും നേതൃത്വവും ലീഗിനുണ്ട്.കോഴിയെ കുറുക്കനെ ഏല്പിക്കേണ്ട ഗതികേട് കേരളത്തില്‍ ഇല്ല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടി.പി കേസ് പ്രതികളുടെ പരസ്യ മദ്യസേവ; പ്രതികള്‍ക്ക് എസ്‌കോര്‍ട്ടിന് സീനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും

പ്രതികള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും.

Published

on

ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികള്‍ പരസ്യമായി മദ്യസേവ നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് നടപടി. കോടതി പരിസരത്തും, യാത്രയിലും പ്രതികള്‍ക്ക് എസ്‌കോര്‍ട്ടിന് സീനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. പ്രതികള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും. കൊടി സുനിയും കൂട്ടരും കോടതി പരിസരത്ത് വെച്ച് ഇതിന് മുമ്പും മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.

അതേസമയം, സംഭവത്തില്‍ കേസെടുക്കുന്നതിനായി പൊലീസ് നിയമോപദേശം തേടി. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു കൊടിസുനിയുടെയും കൂട്ടാളികളുടെയും പരസ്യ മദ്യപാനം. സംഭവത്തില്‍ കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമായിരുന്നു നടപടി.

Continue Reading

kerala

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

ഇന്ന് 40 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന്റെ വില 74,360 രൂപയായാണ് വര്‍ധിച്ച് ഈ മാസത്തെ ഉയര്‍ന്നവിലയിലെത്തി. ഗ്രാമിന്റെ വില 9295 രൂപയായാണ് വര്‍ധിച്ചത്. ഇന്ന് 40 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. അതേസമയം, ലോക വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി.

സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.3 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,354.17 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഉയര്‍ന്നു. 0.2 ശതമാനം ഉയര്‍ന്ന് 3,407.10 ഡോളറായാണ് വില ഉയര്‍ന്നത്.

Continue Reading

kerala

നിമിഷപ്രിയയുടെ വധശിക്ഷ; തിയതി തീരുമാനിക്കണമെന്ന ആവശ്യപ്പെട്ട് സഹോദരന്‍ വീണ്ടും കത്ത് നല്‍കി

വധശിക്ഷ നടപ്പാക്കാനുള്ള തിയതി തീരുമാനിക്കണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ക്കാണ് കത്ത് നല്‍കിയത്.

Published

on

യമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫതാഹ് വീണ്ടും കത്ത് നല്‍കി. വധശിക്ഷ നടപ്പാക്കാനുള്ള തിയതി തീരുമാനിക്കണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ക്കാണ് കത്ത് നല്‍കിയത്. മധ്യസ്ഥ നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് സഹോദരന്റെ നീക്കം.

നിമിഷ പ്രിയക്ക് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ട യമനി യുവാവിന്റെ കുടുംബം തയാറായെന്ന് മധ്യസ്ഥര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സഹോദരന്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. കാന്തപുരം അബുബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് യമനില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് നിര്‍ണായക പുരോഗതിയുണ്ടായത്. തുടര്‍നടപടികള്‍ വൈകാതെയുണ്ടാകുമെന്നായിരുന്നു സൂചന.

Continue Reading

Trending