തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ഹസനെ പുതിയ യുഡിഎഫ് കണ്‍വീനറായി തെരഞ്ഞെടുത്തു. ബെന്നി ബെഹനാന്‍ രാജിവെച്ച ഒഴിവിലേക്കാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ബെന്നി ബെഹനാന്‍ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചത്. തദ്ദേശതെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നതിന്റെ മുന്നോടിയായാണ് പുതിയ യുഡിഎഫ് കണ്‍വീനറെ തെരഞ്ഞെടുത്തിരിക്കുന്നത്.