തിരുവനന്തപുരം: മൂന്നാറിലെ പെമ്പിളൈ ഒരുമൈക്കെതിരെ സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. നിയമസഭയുടെ ചോദ്യാത്തര വേള റദ്ദ് ചെയ്ത് മണിയുടെ വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് സ്പീക്കര്‍ അംഗീകരിച്ചില്ല.

ശൂന്യവേളയിലേ അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കൂവെന്ന് സ്പീക്കര്‍ അറിയിച്ചു. ഇതോടെ ചോദ്യത്തരവേളയുമായി പ്രതിപക്ഷം സഹകരിച്ചു. എം.എം മണിയുടെ വിഷയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.