കൊച്ചി: ഓരോരോ സിനിമകള്‍ക്കായി ഓരോരോ കോലത്തിലും ഭാവത്തിലുമായി ദുല്‍ഖര്‍ എത്തിയപ്പോഴൊക്കെ ആരാധകര്‍ ഞെട്ടിയിട്ടുണ്ട്. എന്നാല്‍ പുതിയ സിനിമയായ സോളോയില്‍ ഡിക്യൂ എത്തുന്നത് തികച്ചും വ്യത്യസ്തമായാണ്. ലുക്കില്‍ ആരാധാകരെ ഞെട്ടിച്ച ചാര്‍ലിയെ വരെ അമ്പരിപ്പിക്കുന്ന സോളോയിലെ ദുല്‍ഖറിന്റെ ഹിപ്പി ഗെറ്റപ്പ് സമൂഹാമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

58348999
ജഡകെട്ടിയ പിറകോട്ട് പിന്നിയിട്ട നീണ്ട മുടിയുമായി ഹിപ്പി ഗെറ്റപ്പില്‍ ദുല്‍ഖര്‍
24-1493024326-dulquer-salmaan-solo-02
സൗബിന്‍ ഷഹീറിനൊപ്പം ദുല്‍ഖര്‍

ബോളിവുഡില്‍ ശ്രദ്ധേയനായ മലയാളി സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ ഒരുക്കുന്ന ചിത്രമാണ് സോളോ. ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കി ഒരുങ്ങുന്ന ബഹുഭാഷാ സിനിമയുടെ ചിത്രീകരണത്തിന് കൊച്ചിയില്‍ തുടക്കമായി. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ചിത്രം ജൂണ്‍ 23 ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

19-1489925579-dulquer-salmaan-bejoy-nambiar-solo-starts-rolling-14-1479099001
ദുല്‍ഖര്‍ സല്‍മാന്‍, ബിജോയ് നമ്പ്യാര്‍

നേരത്തെ സൗബിന്‍ ഷഹീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവക്കായി മീശ വടിച്ചു, താടി മാത്രം വെച്ച ദുല്‍ഖറിന്റെ ലുക്ക് ട്രെന്റായിരുന്നു. എന്നാല്‍ ബിജോയ് നമ്പ്യാരുടെ സോളോയിലെ ദുല്‍ഖറിന്റെ വേഷം മലയാളം ഇതേവരെ കാണാത്ത നായക ലുക്കാണ്. ജഡകെട്ടിയ പിറകോട്ട് പിന്നിയിട്ട നീണ്ട മുടിയുമായി നില്‍ക്കുന്ന ഡിക്യുവിന്റെ ചിത്രമാണ് പുറത്തായിരിക്കുന്നത്. സൗബിന്‍ ഷഹീറിനൊപ്പം ദുല്‍ഖര്‍ നില്‍ക്കുന്ന ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

അബാം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് ഗേറ്റ് വേ ഫിലിംസിന്റെ ബാനറില്‍ എബ്രാഹാം മാത്യു നിര്‍മ്മിക്കുന്ന ത്രില്ലര്‍ മൂവിയായ സോളോ, അഞ്ച് നായികമാരാല്‍ കോര്‍ത്തിണക്കിയ അഞ്ച് ഹ്രസ്വ ചിത്രങ്ങളുടെ ആന്തോളജിയാണ്. ഇടക്കൊച്ചിയിലും ഫോര്‍ട്ട് കൊച്ചിയിലുമായി ചിത്രീകരണം ആരംഭിച്ച സിനിമ അതിരപ്പിള്ളി , മുംബൈ ,ലഡാക്ക് എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കും.

ദുല്‍ഖര്‍ സല്‍മാന്‍, ആന്‍ അഗസ്റ്റിന്‍
ദുല്‍ഖര്‍ സല്‍മാന്‍, ആന്‍ അഗസ്റ്റിന്‍

കബാലി ചിത്രത്തിലൂടെ ശ്രദ്ധേയായ ധന്‍ഷിക നായികയാകുന്ന ചിത്രത്തിന്റെ ക്യാമറ മധു നീലകണ്ഠനും നിര്‍മ്മാണ നിര്‍വ്വഹണം ഡിക്‌സണ്‍ പൊടുത്താസ്സും നിര്‍വ്വഹിക്കും. ആര്‍തി വെങ്കിടേഷ്, ആന്‍ അഗസ്റ്റിന്‍, ശ്രുതി ഹരിഹരന്‍, സായി തമന്‍കര്‍ എന്നിവരാണ് മറ്റ് നായികമാര്‍.