Connect with us

More

ബാങ്കുവിളി വിവാദം; സൈഫ് അലിഖാന്റെ പ്രതികരണം

Published

on

ഗായകന്‍ സോനുനിഗവുമായി ബന്ധപ്പെട്ടുള്ള ബാങ്കുവിളി വിവാദങ്ങളില്‍ ബോളിവുഡില്‍ നിന്നുള്ളവരും അഭിപ്രായ പ്രകടനം നടത്തിയിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നിരുന്നു. കങ്കണയും പ്രിയങ്ക ചോപ്രയും പരാമര്‍ശത്തില്‍ അവരുടേതായ നിലപാടുകള്‍ തുറന്നുപറഞ്ഞിരുന്നു. ബാങ്കുവിളിയെക്കുറിച്ചുള്ള വിവാദങ്ങള്‍ കെട്ടടങ്ങുമ്പോഴാണ് സംഭവത്തില്‍ പരാമര്‍ശവുമായി സൈഫ് അലിഖാന്‍ എത്തുന്നത്. സോനുവിനെ തള്ളിക്കൊണ്ടോ പിന്തുണച്ചോ അല്ല സൈഫിന്റെ അഭിപ്രായം. അതേസമയം, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെ അനുകൂലിക്കുന്നതിനും എതിര്‍ക്കുന്നതിനും അദ്ദേഹം മുതിരുന്നില്ല. ശബ്ദത്തെ അംഗീകരിക്കുമ്പോള്‍ തന്നെ പരിധിവേണമെന്നും അദ്ദേഹം പറയുന്നു.

‘ഒരര്‍ത്ഥത്തില്‍ ശബ്ദത്തെ അംഗീകരിക്കുമ്പോള്‍ തന്നെ മതാചാരങ്ങള്‍ക്ക് ശബ്ദ പരിധി വേണം. ബാങ്കിന് ശബ്ദം കൂട്ടുന്നത് അരക്ഷിത ബോധത്തില്‍ നിന്നാണെന്നാണ് എനിക്ക് തോന്നുന്നത്. മൂന്ന് മതങ്ങള്‍ സഹവസിക്കുന്ന ഇസ്രാഈലിലും ഈ അവസ്ഥയുണ്ട്. ഒരു ന്യൂനപക്ഷമെന്ന നിലയില്‍ നിങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുമ്പോള്‍തന്നെ അതിന് ഇതര മതസ്ഥരില്‍ സ്വീകാര്യതയുണ്ടാക്കുകയും വേണം.’-സൈഫ് പറയുന്നു.

ഉച്ചത്തിലുള്ള ബാങ്കുവിളി കാരണം ഉറങ്ങാന്‍ കഴിയില്ലെന്നായിരുന്നു സോനുവിന്റെ ട്വീറ്റ്. പരാമര്‍ശം വിവാദമായതോടെ തലമൊട്ടയടിച്ചും സോനു എത്തിയിരുന്നു. ബാങ്കുവിളിക്കുന്നത് സോനുനിഗത്തിന്റെ വീട്ടിലേക്ക് കേള്‍ക്കുന്നില്ലെന്ന വാദവുമായി ബി.ബി.സി റിപ്പോര്‍ട്ടര്‍ രംഗത്തെത്തിയപ്പോള്‍ ബാങ്കുവിളിയുടെ വീഡിയോ ട്വീറ്റ് ചെയ്തും സോനു രംഗത്തെത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

പി.എം.എ.സലാമിന് മസ്‌കറ്റ് കെ.എം.സി.സി അല്‍ ഖൂദ് ഏരിയ കമ്മിറ്റിയുടെ സ്വീകരണം

കമ്മിറ്റിയുടെ സ്‌നേഹോപഹാരം പ്രസിഡന്റ് ഫൈസല്‍ മുണ്ടൂര്‍ സമ്മാനിച്ചു

Published

on

മസ്‌കറ്റ് : മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിന് മസ്‌കറ്റ് കെ.എം.സി.സി അല്‍ ഖൂദ് ഏരിയ കമ്മിറ്റി സ്വീകരണം നല്‍കി. കമ്മിറ്റിയുടെ സ്‌നേഹോപഹാരം പ്രസിഡന്റ് ഫൈസല്‍ മുണ്ടൂര്‍ സമ്മാനിച്ചു.

ടി.പി.മുനീര്‍, കെ.കെ ഷാജഹാന്‍, ഹമീദ് കുറ്റിയാടി, ഷാഹുല്‍ ഹമീദ് കോട്ടയം, സി.വി.എം.ബാവ വേങ്ങര, അബ്ദുല്‍ ഹകീം പാവറട്ടി, എന്‍.എ.എം ഫാറൂഖ്, ഡോ. സയ്യിദ് സൈനുല്‍ ആബിദ്, ജാബിര്‍ മയ്യില്‍, വി.എം.അബ്ദുസ്സമദ്, ഷദാബ് തളിപ്പറമ്പ്, ഇജാസ് അഹമ്മദ്, ഫസല്‍ റഹ്മാന്‍, ഫൈസല്‍ ആലുവ, അഷ്‌റഫ് ആണ്ടാ ണ്ടിയില്‍ എന്നിവര്‍ സംബന്ധിച്ചു.

 

Continue Reading

kerala

മലപ്പുറത്ത്‌ ഓട്ടോയിൽ നിന്ന് തെറിച്ചുവീണു അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു

ഓടികൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോയിൽ നിന്ന് അബദ്ധത്തിൽ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചു തലയടിച്ചു വീണതാണ് മരണ കാരണം എന്ന് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം

Published

on

കോട്ടക്കൽ ഒതുക്കുങ്ങലിൽ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണു അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു. ഇന്നലെ വൈകുന്നേരം ആണ് സംഭവം. മാവേലി കുണ്ട് സ്വദേശി തട്ടാരതൊടി അബ്ദുൽ റഷീദിന്റെ മകൻ റയ്യാൻ റാഫി (5)ആണ് മരണപ്പെട്ടത്.

ഓടികൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോയിൽ നിന്ന് അബദ്ധത്തിൽ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചു തലയടിച്ചു വീണതാണ് മരണ കാരണം എന്ന് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം.

Continue Reading

kerala

വയനാട്ടില്‍ നരഭോജി കടുവയ്ക്കായി വ്യാപക തെരച്ചില്‍; വനംവകുപ്പ് കൂടുതല്‍ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചു

വനംവകുപ്പ് ജീവനക്കാർക്കെതിരെ വ്യാപക പ്രതിഷേധം ഉള്ളതിനാൽ, പൊലീസ് സംരക്ഷണയിലാകും തെരച്ചിൽ

Published

on

വയനാട്: സുൽത്താൻ ബത്തേരി വാകേരി കൂടല്ലൂരിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനംവകുപ്പ് തെരച്ചിൽ ഇന്നും തുടരും. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താൻ വനംവകുപ്പ് കൂടുതൽ ക്യാമറ ട്രാപ്പുകൾ വച്ചിട്ടുണ്ട്. 11 ക്യാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാൽപ്പാടുകൾ പിന്തുടർന്നുമാകും ഇന്നത്തെ തെരച്ചിൽ.

വനംവകുപ്പ് ജീവനക്കാർക്കെതിരെ വ്യാപക പ്രതിഷേധം ഉള്ളതിനാൽ, പൊലീസ് സംരക്ഷണയിലാകും തെരച്ചിൽ. കടുവയെ പിടികൂടാനുള്ള ഉത്തരവ് ഇന്നലെ ഉച്ചയോടെ ചീഫ് വൈൽഡ് ലൈഫ് വാഡൻ ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ വെടിവച്ചു കൊല്ലാമെന്നും ഉത്തരവിലുണ്ട്.

 

Continue Reading

Trending