Connect with us

tech

1.6 ജിബി ഡേറ്റയ്ക്ക് 160 രൂപ!; മൊബൈല്‍ സേവന നിരക്കുകള്‍ കുത്തനെ ഉയരും

ഇത്ര കുറഞ്ഞ നിരക്കില്‍ ഡേറ്റ നല്‍കി ടെലികോം കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്നാണ് സുനില്‍ മിത്തല്‍ പറഞ്ഞിരിക്കുന്നതെങ്കില്‍ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വീണ്ടും കൂട്ടേണ്ടത് അനിവാര്യമാണെന്നാണ് ഗോപാല്‍ വിത്തല്‍ പറഞ്ഞത്

Published

on

രാജ്യത്ത് അടുത്ത ആറു മാസത്തിനുള്ളില്‍ മൊബൈല്‍ സേവന നിരക്കുകള്‍ കുത്തനെ ഉയരുമെന്ന് സൂചന നല്‍കി ഭാരതി എയര്‍ടെല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഗോപാല്‍ മിത്തല്‍. എയര്‍ടെല്‍ മേധാവി സുനില്‍ മിത്തലും ഓഗസ്റ്റില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇത്ര കുറഞ്ഞ നിരക്കില്‍ ഡേറ്റ നല്‍കി ടെലികോം കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്നാണ് സുനില്‍ മിത്തല്‍ പറഞ്ഞിരിക്കുന്നതെങ്കില്‍ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വീണ്ടും കൂട്ടേണ്ടത് അനിവാര്യമാണെന്നാണ് ഗോപാല്‍ വിത്തല്‍ പറഞ്ഞത്.

16 ജിബി ഡേറ്റ 160 രൂപയ്ക്ക് ഒരു മാസത്തേക്ക് തങ്ങള്‍ നല്‍കേണ്ടിവരുന്നത് ഒരു ദുരന്തമാണെന്നാണ് സുനില്‍ മിത്തല്‍ പറഞ്ഞത്. 160 രൂപയ്ക്ക് നിങ്ങള്‍ 1.6 ജിബി ഡേറ്റ ഉപയോഗിച്ചോളണം. അല്ലെങ്കില്‍ കൂടുതല്‍ നിരക്ക് തരാന്‍ തയാറാകണമെന്നതാണ് എയര്‍ടെല്‍ മേധാവിയുടെ നിലപാട്. എന്നാല്‍ നിരക്കു വര്‍ധന എപ്പോഴുണ്ടാകുമെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭാവിയില്‍ എല്ലാ കമ്പനികളും ഈ തീരുമാനത്തിലെത്തുമെന്നാണ് ഗോപാല്‍ വിത്തല്‍ വ്യക്തമാക്കിയത്. അതുപോലെ വോഡഫോണ്‍-ഐഡിയും നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തതായാണ് സൂചന. എന്നാല്‍ റിലയന്‍സ് ജിയോ തല്‍ക്കാലം വര്‍ധന വേണ്ടെന്ന നിലപാടിലാണ്.

അമേരിക്കയിലും യൂറോപ്പിലും നിലനില്‍ക്കുന്ന വില തരേണ്ട, അതായത് 50-60 ഡോളറൊന്നും വേണ്ട. പക്ഷേ, പ്രതിമാസം 16 ജിബി ഉപയോഗിക്കാന്‍ 2 ഡോളര്‍ എന്ന നിരക്കുമായി മുന്നോട്ടുപോയി പിടിച്ചു നില്‍ക്കാനാവില്ല എന്നാണ് സുനില്‍ മിത്തല്‍ പറഞ്ഞത്. ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം ആറു മാസത്തിനുള്ളല്‍ 200 രൂപയായേക്കിയേക്കുമെന്നും സൂചനയുണ്ട്.

എന്നാല്‍, തങ്ങള്‍ക്ക് ഓരോ മാസവും ഉപയോക്താക്കള്‍ 300 രൂപ തരണം. എന്നാല്‍, 100 രൂപയ്ക്ക് ഒരു മാസം ഉപയോഗിക്കാവുന്ന പ്ലാനും വേണം. അപ്പോള്‍ കുറച്ചു ഡേറ്റയെ കാണൂ. എന്നാല്‍, നിങ്ങള്‍ ടിവിയും സിനിമയും വിനോദപരിപാടികളും ഒക്കെ സ്ട്രീം ചെയ്ത് ഡേറ്റ ചെലവഴിക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ തുക തരണമെന്നും സുനില്‍ മിത്തല്‍ പറഞ്ഞു.

ടെലികോം മേഖല രാജ്യത്തിന് വലിയ സേവനമാണ് നല്‍കുന്നത്. ഇനിയിപ്പോള്‍ 5ജി കൊണ്ടുവരാന്‍ ധാരാളം പണം മുടക്കണം. ഒപ്ടിക്കല്‍ ഫൈബര്‍ വലിക്കണം, കടലിനടിയിലൂടെ കേബിള്‍ ഇടണം. അടുത്ത ആറുമാസത്തിനുള്ളല്‍ തങ്ങളുടെ എആര്‍പിയു 200 രൂപയായി ഉയരും. എന്നാല്‍, അത് 250 ആകുന്നതായിരുന്നു ഉത്തമമെന്നും സുനില്‍ മിത്തല്‍ പറഞ്ഞത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

tech

33 വര്‍ഷം മുമ്പ് ലോകത്തെ മാറ്റിയ ‘മെറി ക്രിസ്മസ്’; ആദ്യ എസ്എംഎസിന് ഇന്ന് ജന്മദിനം

1992 ഡിസംബര്‍ 3ന് വോഡഫോണ്‍ എഞ്ചിനിയര്‍ നീല്‍ പാപ്വോര്‍ത്ത് തന്റെ കമ്പ്യൂട്ടറില്‍ നിന്ന് സഹപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ജാര്‍വീസിന്റെ ഓര്‍ബിറ്റല്‍ 901 മൊബൈല്‍ ഫോണിലേക്ക് അയച്ച ‘Merry Christmas’ ആയിരുന്നു ലോകത്തെ ആദ്യ എസ്എംഎസ് സന്ദേശം

Published

on

വാഷിങ്ടണ്‍: ആഗോള ആശയവിനിമയത്തില്‍ വിപ്ലവം സൃഷ്ടിച്ച ആദ്യത്തെ ടെക്സ്റ്റ് മെസേജിന് ഇന്ന് 33 വര്‍ഷം. 1992 ഡിസംബര്‍ 3ന് വോഡഫോണ്‍ എഞ്ചിനിയര്‍ നീല്‍ പാപ്വോര്‍ത്ത് തന്റെ കമ്പ്യൂട്ടറില്‍ നിന്ന് സഹപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ജാര്‍വീസിന്റെ ഓര്‍ബിറ്റല്‍ 901 മൊബൈല്‍ ഫോണിലേക്ക് അയച്ച ‘Merry Christmas’ ആയിരുന്നു ലോകത്തെ ആദ്യ എസ്എംഎസ് സന്ദേശം. അതുവരെ മൊബൈല്‍ ഫോണിലൂടെ എഴുത്ത് സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സംവിധാനം ഇല്ലാതിരുന്നതിനാല്‍ ഈ ചെറുസന്ദേശം തന്നെ ആശയവിനിമയരംഗത്ത് വലിയ വഴിത്തിരിവായി.

160 അക്ഷരപരിധിയുള്ള ലഘു മെസേജായിരുന്നെങ്കിലും ഈ സാങ്കേതിക പരീക്ഷണം പിന്നീട് ലോകമൊട്ടുക്കും ആശയവിനിമയത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ സംഭവമായി. ഈ ആദ്യ സന്ദേശം അയച്ചതോടെ ആശയവിനിമയ രംഗത്ത് പുതിയ അധ്യായം തുടങ്ങിയതും തുടര്‍ന്ന് എസ്എംഎസ് ആഗോള നിലവാരമായി മാറുകയും ചെയ്തു. ഇന്ന് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം ഡി.എം., ഇമോജികള്‍, ഏകഎകള്‍, ഗ്രൂപ്പ് ചാറ്റുകള്‍ തുടങ്ങി അനവധി സംവിധാനങ്ങളിലൂടെ ഓരോ സെക്കന്‍ഡിലും ദശലക്ഷക്കണക്കിന് സന്ദേശങ്ങള്‍ ലോകമെമ്പാടും കൈമാറുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇന്ന് ആദ്യ എസ്എംഎസിനെ കുറിച്ച് രസകരമായ പ്രതികരണങ്ങളും ഉയരുന്നുണ്ട്. ‘ക്രിസ്മസിന് മുന്‍പേ ‘മെറി ക്രിസ്മസ്’ അയച്ചത് എന്തിനു?’ എന്ന പരിഹാസത്തിനൊപ്പം, ഒരു ലളിതമായ രണ്ട് വാക്കുകളുടെ സന്ദേശം ലോകത്തെ സാങ്കേതിക പുരോഗതിയുടെ വഴി തുറന്ന മഹത്തായ നിമിഷമാണെന്ന് പലരും ഓര്‍മ്മിപ്പിക്കുന്നു. 33 വര്‍ഷം മുമ്പ് ആരംഭിച്ച ഈ ചെറുസന്ദേശത്തിന്റെ യാത്ര ഇന്ന് കോടിക്കണക്കിന് ആശയങ്ങള്‍ കൈമാറ്റം ചെയ്യുന്ന അതിവേഗ ഡിജിറ്റല്‍ ലോകത്തിന്റെയും അടിസ്ഥാനം തന്നെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

 

Continue Reading

tech

ഗൂഗിള്‍ ജെമിനി; 2025-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തെരഞ്ഞ എ.ഐ. ടൂള്‍

ഗൂഗിളിന്റെ പുതിയ ‘ഇയര്‍ ഇന്‍ സെര്‍ച്ച്’ റിപ്പോര്‍ട്ടിലാണ് ജെമിനി ചാറ്റ് ജിപിടിയെയും പെര്‍പ്ലെക്‌സിറ്റിയെയും ഉള്‍പ്പെടെ നിരവധി എ.ഐ. പ്ലാറ്റ്ഫോമുകളെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയതായി വ്യക്തമാക്കുന്നത്.

Published

on

2025-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തെരഞ്ഞ എ.ഐ. ടൂളായി ഗൂഗിളിന്റെ ജെമിനി എ.ഐ ഉയര്‍ന്നു. ഗൂഗിളിന്റെ പുതിയ ‘ഇയര്‍ ഇന്‍ സെര്‍ച്ച്’ റിപ്പോര്‍ട്ടിലാണ് ജെമിനി ചാറ്റ് ജിപിടിയെയും പെര്‍പ്ലെക്‌സിറ്റിയെയും ഉള്‍പ്പെടെ നിരവധി എ.ഐ. പ്ലാറ്റ്ഫോമുകളെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയതായി വ്യക്തമാക്കുന്നത്.

ഇന്ത്യക്കാര്‍ സര്‍ഗ്ഗാത്മകതക്കും ഉല്‍പ്പാദനക്ഷമതക്കും വേണ്ടിയുള്ള എ.ഐ. ഉപകരണങ്ങള്‍ കൂടുതലായി അന്വേഷിക്കുകയാണ് എന്നതാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ഐ.പി.എല്‍ ആയപ്പോള്‍, അതിന് താഴെ ജെമിനി രണ്ടാമതായി.

ഗൂഗിള്‍ പുറത്തിറക്കിയ ഏറ്റവും ട്രെന്‍ഡിങ് എ.ഐ. സെര്‍ച്ച് പട്ടികയിലും ജെമിനി ഒന്നാംസ്ഥാനത്ത്. ‘ജെമിനി എ.ഐ ഫോട്ടോ’ രണ്ടാമതും ഗ്രോക്ക് മൂന്നാമതും ഡീപ്സീക്ക് നാലാമതും പെര്‍പ്ലെക്‌സിറ്റി അഞ്ചാമതും ഗൂഗിള്‍ എ.ഐ സ്റ്റുഡിയോ ആറാമതുമാണ്. ചാറ്റ് ജിപിടി ഏഴാം സ്ഥാനത്തും ‘ചാറ്റ് ജിപിടി ഗിബ്ലി ആര്‍ട്ട്’ എട്ടാം സ്ഥാനത്തും ഫ്‌ലോ ഒമ്പതാം സ്ഥാനത്തും ‘ഗിബ്ലി സ്‌റ്റൈല്‍ ഇമേജ് ജനറേറ്റര്‍’ പത്താംസ്ഥാനത്തുമാണ് സ്ഥാനം പിടിച്ചത്.

ഇന്ത്യയിലെ സമഗ്ര ട്രെന്‍ഡിങ്ങ് പട്ടികയിലും ജെമിനിയുമായി ബന്ധപ്പെട്ട സെര്‍ചുകള്‍ തന്നെ മുന്‍പന്തിയില്‍. ‘ജെമിനി ട്രെന്‍ഡ്’ ഒന്നാമതും ‘ഗിബ്ലി ട്രെന്‍ഡ്’ രണ്ടാമതും ‘3ഡി മോഡല്‍ ട്രെന്‍ഡ്’ മൂന്നാമതും ‘ജെമിനി സാരി ട്രെന്‍ഡ്’ നാലാമതും ‘ആക്ഷന്‍ ഫിഗര്‍ ട്രെന്‍ഡ്’ അഞ്ചാമതും ഇടം പിടിച്ചു.

എ.ഐ. ഉപകരണങ്ങള്‍ ഇന്ത്യയിലെ നിത്യജീവിതത്തിലും സൃഷ്ടിപരവുമായ മേഖലകളിലും കൂടുതല്‍ ചേര്‍ന്ന് വരുന്നതിന്റെ തെളിവാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 

Continue Reading

News

മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല

ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

Published

on

ന്യൂഡല്‍ഹി: വാട്‌സാപ്പ്, ടെലിഗ്രാം, സിഗ്‌നല്‍, സ്‌നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.

വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.

ഇപ്പോള്‍ വാട്‌സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.

യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.

Continue Reading

Trending