ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2003-നും 2007-നുമിടയില്‍ നരേന്ദ്ര മോദി വിമാനം ചാര്‍ട്ട് ചെയ്ത് നടത്തിയ 100 വിമാന യാത്രകള്‍ക്ക് പണം നല്‍കിയത് ആരെന്ന് ബി.ജെ.പി വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി.

‘രാജ്യത്തുടനീളം മോദി നടത്തിയ യാത്രകള്‍ക്ക് 16.56 കോടിയാണ് ഏകദേശ ചെലവ്. ഈ ചാര്‍ട്ടേഡ് വിമാന യാത്രകളുടെ പണം ആരാണ് അടച്ചതെന്ന് ഈ രാജ്യം അറിയണം. 2007-ല്‍ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയിട്ട് ഇന്നു വരെ മറുപടി ലഭിച്ചിട്ടില്ല’ – സിങ്‌വി പറഞ്ഞു.