Connect with us

india

കെജ്‌രിവാളിനെതിരായ പകപോക്കല്‍ മോദിക്ക് ഇന്ത്യ മുന്നണിയെ പേടി: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

പത്തുവര്‍ഷം കൊണ്ട് രാജ്യത്തെ മുച്ചൂടും ഭരിച്ചു മുടിച്ച കോര്‍പ്പറേറ്റ് ദല്ലാളുകളായി അധപതിച്ച മോദി സര്‍ക്കാറിനെതിരായ ജനവികാരം തിരിച്ചറിഞ്ഞാണ് പിടിച്ചു നില്‍ക്കാനുള്ള അവസാന അടവായി ഇ.ഡിയെ കൂടുതല്‍ കയറൂരിവിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി

Published

on

ഡല്‍ഹി മുഖ്യമന്ത്രി അരവന്ദ് കേജരിവാളിനോടുള്ള പകപോക്കല്‍ ഇന്ത്യാ മുന്നണിയെ മോദി ഭരണകൂടം എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണെന്ന് മുസ്്‌ലിംലീഗ് പാര്‍ലമെന്റിപാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.

പത്തുവര്‍ഷം കൊണ്ട് രാജ്യത്തെ മുച്ചൂടും ഭരിച്ചു മുടിച്ച കോര്‍പ്പറേറ്റ് ദല്ലാളുകളായി അധപതിച്ച മോദി സര്‍ക്കാറിനെതിരായ ജനവികാരം തിരിച്ചറിഞ്ഞാണ് പിടിച്ചു നില്‍ക്കാനുള്ള അവസാന അടവായി ഇ.ഡിയെ കൂടുതല്‍ കയറൂരിവിട്ടത്. ഇന്ത്യാ മുന്നണിയുമായി സഖ്യമുണ്ടാക്കിയാല്‍ കേജരിവാളിനെ ജയിലിലടക്കുമെന്ന് നേരത്തെ തന്നെ സംഘപരിവാര്‍ ഭീഷണിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ടിന്റെ മറവില്‍ നടന്ന കോടികളുടെ അഴിമതി പുറത്തായതും ബി.ജെ.പി പക്ഷത്തെ പ്രമുഖ നേതാക്കള്‍ മറുകണ്ടം ചാടുന്നതും ഇന്ത്യാ മുന്നണി ശക്തമാകുന്നതും മോദി ഭരണകൂടത്തെ എത്രമാത്രം അലോസരപ്പെടുത്തുന്നുവെന്നത് ഹേമന്ദ്് സോറനെതിരായ വഴിവിട്ട നടപടികളിലൂടെ വ്യക്തമായതാണ്. കേജരിവാളിനെയും കെട്ടുകഥകളിലൂടെ തളക്കാനും ജയിലിലടക്കാനും തുനിഞ്ഞ അമിത്ഷായുടെ ആഭ്യന്തര മന്ത്രാലയം സംഘപരിവാര്‍ ഭരണകൂടത്തിന്റെ പതനത്തിന്റെ ആക്കം വര്‍ധിപ്പിക്കുകയാണ്.

കോണ്‍ഗ്രസ്സിന്റെ അകൗണ്ടുകള്‍ മരവിപ്പിച്ചും ഇന്ത്യാ മുന്നണി നേതാക്കളെ കേസ്സെടുത്തും ജയിലിലടച്ചും നിര്‍വീര്യമാക്കി ജനാധിപത്യം അട്ടിമറിക്കാമെന്നാണ് കേന്ദ്ര ഭരണകൂടം കരുതിയതെങ്കില്‍ അവര്‍ക്ക് ജനം മറുപടി നല്‍കും. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ നേതാക്കള്‍ക്ക് അഴിമതി പരിരക്ഷയും ഇന്ത്യാ മുന്നണിയുടെ ഭാഗമായാല്‍ കള്ളക്കേസും എന്നത് വിലകുറഞ്ഞ തന്ത്രം മാത്രമാണ്. വര്‍ഗീയതയും വിദ്വേഷവും വിതച്ചും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നവരുടെ വഴിവിട്ട നീക്കങ്ങള്‍ക്ക് അധികം ആയുസ്സില്ല. എല്ലാ വെല്ലുവിളികളെയും അതിജയിച്ച് ഇന്ത്യാ മുന്നണിയെ കേന്ദ്രത്തില്‍ അധികാരത്തിലേറ്റി മേതതര സമൂഹം കനത്ത തിരിച്ചടി നല്‍കണമെന്നും ഇ.ടി ആഹ്വാനം ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഏറ്റുമുട്ടല്‍; 2 ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെ രണ്ട് പാകിസ്ഥാന്‍ ഭീകരരെ സുരക്ഷാ സേന ബുധനാഴ്ച വധിച്ചു.

Published

on

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെ രണ്ട് പാകിസ്ഥാന്‍ ഭീകരരെ സുരക്ഷാ സേന ബുധനാഴ്ച വധിച്ചു.

നിയന്ത്രണരേഖയ്ക്ക് സമീപം സംശയാസ്പദമായ വ്യക്തികളുടെ നീക്കം കണ്ടെത്തിയതിനെ തുടര്‍ന്ന് പൂഞ്ചിലെ ദേഗ്വാര്‍ സെക്ടറില്‍ വന്‍ തിരച്ചില്‍ നടക്കുന്നുണ്ട്.

പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ (പിഒകെ) നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ ഇന്ത്യന്‍ സൈന്യം തടഞ്ഞുനിര്‍ത്തി വെടിവച്ചു കൊലപ്പെടുത്തിയതായി വൃത്തങ്ങള്‍ പറഞ്ഞു.

ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ഇയാളുടെ രണ്ട് കൂട്ടാളികളും ഉള്‍പ്പെടെ മൂന്ന് ഭീകരരെ ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് പ്രത്യേക ഏറ്റുമുട്ടലില്‍ സുരക്ഷാ സേന വധിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഇന്നത്തെ ഏറ്റുമുട്ടല്‍.

തിങ്കളാഴ്ചത്തെ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടവരില്‍ പഹല്‍ഗാം ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനും അതില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. പഹല്‍ഗാം ആക്രമണകാരികള്‍ ഉപയോഗിച്ച സാറ്റലൈറ്റ് ഫോണുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന രഹസ്യനാമത്തില്‍ ആര്‍മി അടിച്ചമര്‍ത്തല്‍ ആരംഭിച്ചത്.

Continue Reading

india

‘ബോള്‍ ദേഗ’: വെടിനിര്‍ത്തല്‍ അവകാശവാദങ്ങളില്‍ ട്രംപിനെ ‘നുണയന്‍’ എന്ന് വിളിക്കാന്‍ ധൈര്യമുണ്ടോ? മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ട്രംപ് കള്ളം പറയുകയാണെങ്കില്‍ അത് പറയൂ. പാര്‍ലമെന്റില്‍ പറയൂ,’ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ചു.

Published

on

വെടിനിര്‍ത്തല്‍ അവകാശവാദത്തിന്റെ പേരില്‍ ട്രംപിനെ ‘നുണയന്‍’ എന്ന് വിളിക്കാന്‍ ധൈര്യമുണ്ടോയെന്ന് മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. ‘ബോള്‍ ദേഗ’ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മിണ്ടാത്തത്? (ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍) ട്രംപ് കള്ളം പറയുകയാണെങ്കില്‍ അത് പറയൂ. പാര്‍ലമെന്റില്‍ പറയൂ,’ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ചു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാനത്തിന് മധ്യസ്ഥത വഹിക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതോടെ ചൊവ്വാഴ്ച ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്റില്‍ തീപാറുന്ന ചര്‍ച്ച നടന്നു.

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇടപെടലില്‍, ഓപ്പറേഷന്‍ സിന്ദൂരത്തിന് പിന്നിലെ മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തെയും പ്രവര്‍ത്തന തന്ത്രത്തെയും ചോദ്യം ചെയ്തു. ‘നിങ്ങള്‍ക്ക് ഇന്ത്യന്‍ സായുധ സേനയെ ഉപയോഗിക്കണമെങ്കില്‍, നിങ്ങള്‍ക്ക് 100% രാഷ്ട്രീയ ഇച്ഛാശക്തിയും പ്രവര്‍ത്തന സ്വാതന്ത്ര്യവും ആവശ്യമാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു. ‘1971-ല്‍, ഏഴാമത്തെ കപ്പല്‍ ഇന്ത്യയിലേക്ക് നീങ്ങുമ്പോള്‍, ഇന്ദിരാഗാന്ധി ജനറല്‍ മനേക്ഷയോട് ആറ് മാസമോ ഒരു വര്‍ഷമോ എടുക്കാന്‍ പറഞ്ഞു, അതിനെ പ്രവര്‍ത്തന സ്വാതന്ത്ര്യം എന്ന് വിളിക്കുന്നു. അതാണ് യഥാര്‍ത്ഥ രാഷ്ട്രീയ ഇച്ഛാശക്തി.

ട്രംപിന്റെ അവകാശവാദങ്ങളെ നേരിട്ട് നേരിടാനും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ചു.

‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി മിണ്ടാത്തത്? ട്രംപ് കള്ളം പറയുകയാണെങ്കില്‍ അത് പറയൂ. പാര്‍ലമെന്റില്‍ പറയൂ.’

അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയില്‍ പ്രതിധ്വനിച്ചു, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് ഇടനിലക്കാരനായി ട്രംപ് നിരവധി അവസരങ്ങളില്‍ അവകാശവാദമുന്നയിക്കുമ്പോള്‍ ഇന്ത്യ എന്തുകൊണ്ട് നിശബ്ദത പാലിക്കുന്നുവെന്ന് ചോദിച്ചു. വെടിനിര്‍ത്തലിന് ഇടനിലക്കാരനാണെന്ന് ട്രംപ് 29 തവണ സമ്മതിച്ചിട്ടും എന്തുകൊണ്ടാണ് ഇന്ത്യ ഇപ്പോഴും അത് അംഗീകരിക്കാന്‍ തയ്യാറാകാത്തത്? ഖാര്‍ഗെ ചോദിച്ചു.

Continue Reading

india

കന്യാസ്ത്രീകളുടെ അറസ്റ്റ്: സഭ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധം

പ്രതിഷേധത്തില്‍ വിവിധ സഭ നേതാക്കള്‍ പങ്കെടുക്കും.

Published

on

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിക്കെതിരെ സഭ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധം. നാളെ വൈകിട്ട് തിരുവനന്തപുരത്താണ് പ്രതിഷേധം. പ്രതിഷേധത്തില്‍ വിവിധ സഭ നേതാക്കള്‍ പങ്കെടുക്കും.

സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തും. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തൃശൂര്‍ അതിരൂപതാ സഹായം മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

പാലക്കാട് രൂപതയുടെ നേതൃത്വത്തിലും പ്രതിഷേധം നടത്തും. പാലക്കാട് ബിഷപ്പ് പീറ്റര്‍ കൊച്ചുപുരക്കല്‍, സുല്‍പേട്ട് ബിഷപ്പ് ആന്റണി അമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനവും പ്രതിഷേധ സംഗമവും നടത്തുന്നത്.

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പാര്‍ലമെന്റിന് പുറത്ത് യുഡിഎഫ് എംപിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കന്യാസ്ത്രീകളെയല്ല, അവരെ ആക്രമിച്ച ഗുണ്ടകളെയാണ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യേണ്ടതെന്ന് എംപിമാര്‍ പറഞ്ഞു.

Continue Reading

Trending