Connect with us

More

ബൈക്കുകളുടെ രൂപാന്തരപ്പെടുത്തലും അമിതവേഗവും  തടയാന്‍ കര്‍ശന പരിശോധന

Published

on

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തെപറ്റിയും അമിത വേഗതയെക്കുറിച്ചും ഒട്ടനവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്. രാത്രികാലങ്ങളിലടക്കം പ്രധാന പാതകളില്‍ ബൈക്ക് അപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ബൈക്കുകളുടെ വിവിധ ഭാഗങ്ങള്‍ രൂപമാറ്റം വരുത്തി അമിത ശബ്ദത്തോടെ നിരത്തുകളില്‍ ഉപയോഗിക്കുന്നതും വര്‍ധിച്ചതായാണ് കണക്കുകള്‍. ഇത്തരങ്ങളില്‍ വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞുതന്നെയാണ് പലരും ഇതിന് പിന്നാലെ പോകുന്നതെന്ന് അധികൃതര്‍ പറയുന്നു.
നിരത്തുകളിലെ മത്സരയോട്ടങ്ങളില്‍ പങ്കെടുക്കുന്ന 18 വയസിന് താഴെയുള്ളവരുടെ രക്ഷിതാക്കളെ വിവരം അറിയിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊതുനിരത്തുകളിലെ ചീറിപ്പായലുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഇക്കാര്യം 7025950100 എന്ന നമ്പര്‍ വഴിയും അറിയിക്കാം. മോട്ടോര്‍ വാഹന നിയമത്തിലെ 52ാം വകുപ്പ് അനുസരിച്ച് വാഹനങ്ങളില്‍ ആള്‍ട്രേഷന്‍ നടത്തുന്നത് കുറ്റകരമാണ്. റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്ന അവസ്ഥയില്‍ നിന്ന് മാറ്റം വരുത്തി ഉപയോഗിക്കാന്‍ വാഹന ഉടമസ്ഥന് അവകാശമില്ല.
ഇരുചക്രവാഹനങ്ങളില്‍ സൈലന്‍സറില്‍ മാറ്റങ്ങള്‍ വരുത്തി ശബ്ദം കൂട്ടി നല്‍കുന്നതും ഹാന്‍ഡില്‍ അടക്കം രൂപാന്തരപ്പെടുത്തി നല്‍കുന്ന നിരവധി വര്‍ക്ക് ഷോപ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം വര്‍ക്ക് ഷോപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദേശം. ഇത്തരം നിയമവിരുദ്ധ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം വര്‍ക്ക്‌ഷോപ്പുകള്‍ക്ക് നോട്ടീസ് നല്‍കുകയും ലൈസന്‍സ് റദ്ദാക്കണമെന്നുമാണ് നിര്‍ദേശം. സൈലന്‍സറുകളും ഹാന്‍ഡില്‍ ബാറുകളും മഡ് ഗാര്‍ഡുകളും ടയറുകളുമാണ് ഇത്തരത്തില്‍ രൂപമാറ്റം വരുത്തി നല്‍കുന്നത്. ഇത് വാഹനത്തിന്റെ സ്വാഭാവികമായ ബാലന്‍സിംഗിനെ ബാധിക്കുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.
എന്നാല്‍ പരിശോധനയുടെ പേരില്‍ ഇരുചക്ര യാത്രികരെ പിന്തുടര്‍ന്ന് പിടിക്കേണ്ടതില്ലെന്നും പ്രത്യേക നിര്‍ദേശമുണ്ട്. വാഹന പരിശോധനക്കിടെ രക്ഷപ്പെട്ടുപോകുന്നവരെ പിന്തുടര്‍ന്ന് പിടിക്കുന്നത് അപകടങ്ങള്‍ക്ക് വഴിവെക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. അത്തരം വാഹനങ്ങളുടെ നമ്പര്‍ എഴുതിയെടുക്കുകയും ഫോട്ടോയോ വീഡിയോ ചിത്രീകരിക്കുകയും വേണം. ഇതുപയോഗിച്ച് നിയമനടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിനെതിരെ 2016 ഫെബ്രുവരിയില്‍ ഹൈക്കോടതി മോട്ടോര്‍വാഹന വകുപ്പിനും പൊലീസിനും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരം വാഹനങ്ങള്‍ പൊതുജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്നും നിയമത്തിലെ 52ാംവകുപ്പ് അനുസരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു നിര്‍ദേശം.

india

‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍

Published

on

ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.​ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.

‘തീരുമാനം തീർത്തും അന്യായമാണ്. ​ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.

Continue Reading

More

മരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും

Published

on

ജക്കാർത്ത: ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‍ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 1100 കടന്നു. ഇന്തോനേഷ്യയിൽ 593 പേർ മരിക്കുകയും 470 ഓളം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആച്ചെ പ്രവിശ്യകളിലാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. മൂന്നുലക്ഷത്തോളം പേരെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിച്ചു. വടക്കൻ സുമാത്രയിൽ മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്.

ദിത്വാ ചുഴലിക്കാറ്റിൽ വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതിനെ തുടർന്ന് ശ്രീലങ്കയിൽ കുറഞ്ഞത് 355 പേർ മരിക്കുകയും 370 പേരെ കാണാതാവുകയും ചെയ്തു. തായ്‌ലൻഡിൽ, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ 176 പേരാണ് മരിച്ചത്. മലേഷ്യയിൽ മൂന്ന് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്.

ശ്രീലങ്കയിലെ കടുവേല നഗരം

ശ്രീലങ്കയിൽ കാണാതായ 370 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഒന്നരലക്ഷത്തോളം പേരെയാണ് ശ്രീലങ്കയിൽ മാറ്റിപ്പാർപ്പിച്ചത്. ഇന്ത്യയുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ, കൊളംബോയുടെ കിഴക്കൻമേഖലയിലെ കൂടുതൽ സ്ഥലങ്ങളിൽ പ്രളയ മുന്നറിയിപ്പു നൽകി. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണസേനയുടെ 80 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്.

Continue Reading

kerala

എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു

ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം.

Published

on

കോട്ടയം: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം. കിടങ്ങൂര്‍ എന്‍.എസ്.എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ്. ഛായാഗ്രാഹകന്‍ വേണു, എന്‍. രാമചന്ദ്രന്‍ ഐപിഎസ് എന്നിവര്‍ മക്കളാണ്. ഏറ്റുമാനൂര്‍ കാരൂര്‍ വീട്ടില്‍ നാളെയാണ് സംസ്‌കാരം.

Continue Reading

Trending