More
ക്രിക്കറ്റ് ഭരണത്തിന് അസ്ഹറും
ഹൈദരാബാദ് : ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് മുഹമ്മദ് അസ്ഹറുദ്ദീന്. അസോസിയേഷന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി അദ്ദേഹം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ലോധ കമ്മിറ്റി ശിപാര്‍ശകളെ തുടര്‍ന്ന് നിലവിലെ പ്രസിഡണ്ട് അര്‍ഷദ് അയ്യൂബ് രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ലോധ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ ക്രിക്കറ്റ് ഭരണത്തിലേക്ക് പുതുമുഖങ്ങള്‍ക്ക് വഴിയൊരുക്കിയെന്നും ഹൈദരാബാദ് ക്രിക്കറ്റിനെ ഭാവിയില്‍ ശോഭനമായ തലത്തിലേക്ക് ഉയര്‍ത്താനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് അഴിമതിയുടെ ബാധ്യതകള്‍ പേറുന്നുണ്ടെന്നും യാതൊരു വികസനവും ഇവിടെ നടക്കുന്നില്ലെന്നും അസ്ഹര്‍ പറഞ്ഞു. തെലങ്കാന ക്രിക്കറ്റിനെ അഭിവൃദ്ധിയിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വജനപക്ഷപാതവും അഴിമതിയുമാണ് ഹൈദരാബാദ് ക്രിക്കറ്റിന്റെ തലവേദന. അര്‍ഹരായവര്‍ക്ക് പരിഗണന ലഭിക്കുന്നില്ല. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പ്രതിഭകളായ യുവതാരങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണ്. അടുത്തിടെ രണ്ടു താരങ്ങള്‍ ആന്ധ്രയിലേക്കും, ബംഗാളിലേക്കും പോയതായും അസ്ഹര്‍ പറഞ്ഞു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില് ഒരാളായ അസ്ഹറുദ്ദീന് ബി.സി.സി.ഐ കോഴ വിവാദത്തെ തുടര്‍ന്ന് 2000ല്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിയമ പോരാട്ടത്തിനൊടുവില്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി അസ്ഹറിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ ഭരണ കാലത്ത് മൊറാദാബാദില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയായിരുന്നു അസ്ഹര്‍. എന്നാല്‍ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ തോങ്ക്-മധേപൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ചു പരാജയപ്പെടുകയായിരുന്നു. നേരത്തെ ബാഡ്മിന്റണ്‍ അസോസിയേഷനിലേക്കു മത്സരിക്കാന്‍ അസ്ഹര്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
-
india17 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News18 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
