മോഹന്‍ലാലിന്റെ ഡ്രൈവര്‍ ജോലിയില്‍ നിന്ന് നിര്‍മ്മാതാവിലേക്കെത്തിയ കഥ വിവരിച്ച് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാല്‍ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായും അതിലുപരി ലാലിന്റെ വിശ്വസ്തനായും മാറിയതിനെ കുറിച്ച് പറയുകയാണ് ആന്റണി.

പട്ടണപ്രവേശം സിനിമയുടെ ഷൂട്ടിങ് സമയത്താണ് വെറും 22ദിവസത്തെ ഡ്രൈവര്‍ജോലിക്കായി ആന്റണി എത്തുന്നത്. 1987-ലാണത്. ജോലി കഴിഞ്ഞതിന് ശേഷം തിരിച്ചുനാട്ടില്‍ പോയ ആന്റണി ലാലിന്റെ ഡ്രൈവറായത് നാട്ടുകാര്‍ക്കു വിശ്വസിക്കാനായിരുന്നില്ല. പിന്നീട് മറ്റൊരു ഷൂട്ടിങ്ങ് സ്ഥലത്ത് നിന്നാണ് ലാലിനെ കാണുനന്ത്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും മോഹന്‍ലാല്‍ കൈവീശിക്കാണിക്കുകയായിരുന്നുവെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. വീണ്ടും ഡ്രൈവറായി ജോലി ചെയ്യാന്‍ എത്തിയ ആന്റണിയോട് ‘പോരുന്നോ കൂടേ’? എന്ന് ചോദിക്കുകയായിരുന്നു ലാല്‍. പിന്നീടങ്ങോട്ട് 28വര്‍ഷം നീണ്ടുനില്‍ക്കുന്ന സൗഹൃദം. ലാലിനൊപ്പം ബിസിനസ്സും. തുടര്‍ന്ന് ലാലിന്റെ 23 ചിത്രങ്ങള്‍ക്ക് നിര്‍മ്മാതാവായി. ഇപ്പോള്‍ പ്രണവിന്റെ സിനിമക്കും നിര്‍മ്മാതാവാകാന്‍ ഒരുങ്ങുകയാണ് ആന്റണി പെരുമ്പാവൂര്‍.

നരസിംഹം, രാവണപ്രഭു, നരന്‍,ദൃശ്യം, ഒപ്പം തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ആന്റണി പെരുമ്പാവൂര്‍.