Video Stories
വീണ്ടും ബ്ലോഗെഴുത്തുമായി മോഹന്‍ലാല്‍; ‘തനിക്ക് എങ്ങോട്ടും ചായ്വുകളില്ല’
തിരുവനന്തപുരം: സമകാലികവിഷയങ്ങളില്‍ ബ്ലോഗെഴുത്തിലൂടെ നടത്തിയ പ്രതികരണങ്ങളില്‍ വിമര്‍ശിച്ചവരോട് ബ്ലോഗിലൂടെത്തന്നെ മറുപടി പറഞ്ഞ് നടന് മോഹന്‍ലാല്‍. ഏതെങ്കിലും പക്ഷത്തേക്ക് ചാഞ്ഞുനിന്നുള്ളവയല്ല തന്റെ പ്രതികരണങ്ങളെന്നും വ്യാഖ്യാനിക്കുന്നവരാണ് അവയെ അങ്ങനെ മാറ്റിത്തീര്‍ക്കുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. വിയറ്റ്നാം യുദ്ധത്തില്‍ കഷ്ടതകള്‍ അനുഭവിച്ച എഴുത്തുകാരന് തിച്ച് നാതിന്റെ ‘അറ്റ് ഹോം ഇന്‍ ദി വേള്‍ഡ്’ എന്ന പുസ്തകത്തിന്റെ വായനാനുഭവത്തിനൊപ്പമാണ് മോഹന്‍ലാല്‍ അടുത്തകാലത്ത് തന്റെ അഭിപ്രായപ്രകടനങ്ങള്‍ വിമര്‍ശിക്കപ്പെട്ടതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.
ലാലിന്റെ ബ്ലോഗ് ഇങ്ങനെ- വിയറ്റ്നാമീസ് എഴുത്തുകാരന് തിച്ച് നാത് ഹാനിന്റെ ‘അറ്റ് ഹോം ഇന്‍ ദി വേള്‍ഡ്’ എന്ന പുസ്തകത്തില്‍ ‘ഐ ആം ഫ്രം ദി സെന്റര്‍’ എന്നപേരില്‍ ഒരു അനുഭവക്കുറിപ്പുണ്ട്. യുദ്ധകാലത്ത് അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്ന അവസ്ഥയാണ് അതില്‍ പറയുന്നത്. ഫിലാഡല്ഫിയയില്വെച്ച് ഒരു പത്രറിപ്പോര്ട്ടര് ഹാനിനോട് ചോദിക്കുന്നുണ്ട്. താങ്കള്‍ തെക്കന്‍ വിയറ്റ്നാമില്‍ നിന്നാണോ വടക്കന്‍ വിയറ്റ്നാമില്‍ നിന്നാണോ? വടക്കുനിന്നാണെങ്കില്‍ അമേരിക്കന്‍ വിരുദ്ധനായ കമ്യൂണിസ്റ്റായിരിക്കും, തെക്കുനിന്നാണെങ്കില് കമ്യൂണിസ്റ്റ് വിരുദ്ധനും. അതിന് അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെ ആയിരുന്നു.
താനൊരു മധ്യമ മനുഷ്യനാണ് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഇതും എന്നെ ഏറെ സ്പര്‍ശിച്ചു. ഞാനും ഏതാണ്ട് ഇതേ ചിന്താധാരയിലുള്ള ഒരാളാണ് എന്ന് വിശ്വസിക്കുന്നു.
എന്റെ അഭിനയം, എന്റെ ചിന്തകള്‍, പ്രവൃത്തികള്‍, എല്ലാം ഒരുപരിധിവരെ ഇത്തരത്തിലുള്ളതാണ്. ഞാന്‍ ബ്ലോഗുകള്‍ എഴുതാന്‍ തുടങ്ങിയതില്‍പ്പിന്നെ പല വിഷയങ്ങളിലും അഭിപ്രായം പറഞ്ഞിട്ടുണ്ട്. അവയെല്ലാം ഞാന്‍ എന്ന മനുഷ്യന് മധ്യത്തില്‍ നിന്നാണ് എഴുതിയത്. എന്നാല്‍ പലരും അത് പല തരത്തിലാണ് എടുത്തത്.
ഞാനെന്ന മനുഷ്യന് എപ്പോഴും നടുവിലാണ് നില്‍ക്കുന്നത്. എങ്ങോട്ടും ചായ്വുകളില്ലാതെ, എന്റെ അഭിപ്രായങ്ങള്‍ ആളുകള്‍ അവര്‍ക്കാവശ്യമുള്ള തരത്തില്‍ വ്യാഖ്യാനിക്കുന്നു. എന്നെ അഭിനന്ദിക്കുന്നു. എന്നോട് കലഹിക്കുന്നു. എന്നെ ചീത്ത വിളിക്കുന്നു. അപ്പോഴും ഞാന്‍ തിച്ച് നാത് ഹാന്‍ നിന്നതുപോലെ എന്റെ ഉള്ളകത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഉറച്ച് ഒരു കാറ്റിലുമിളകാതെ നില്ക്കുന്നു. അതുകൊണ്ട് ഒന്നും എന്നെ ബാധിക്കുന്നില്ല. എല്ലാം കടന്നുപോകും, ശാന്തമായിത്തന്നെ.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india10 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

