Connect with us

main stories

ഇറാന്‍ ആണവ ശാസ്ത്രജ്ഞനെ കൊന്നത് നിര്‍മിത ബുദ്ധി കൊണ്ട് പ്രവര്‍ത്തിക്കുന്ന മെഷിന്‍ഗണ്‍ ഉപയോഗിച്ച്; ഞെട്ടി ശാസ്ത്രലോകം!

“നിര്‍മിത ബുദ്ധി ഉപയോഗിച്ചാണ് ശാസ്ത്രജ്ഞനു നേരെ സൂം ചെയ്തത്. പത്ത് ഇഞ്ചു മാത്രം അകലെ ആയിരുന്ന ഭാര്യക്ക് പരിക്കൊന്നും ഏറ്റില്ല. സ്ഥലത്ത് മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നില്ല”

Published

on

ടെഹ്‌റാന്‍: ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫഖ്‌രിസാദയെ കൊന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിര്‍മിത ബുദ്ധി (ആര്‍ടിഫിഷ്യന്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ച സാറ്റലൈറ്റ് നിയന്ത്രിത മെഷിന്‍ഗണ്‍ കൊണ്ടാണ് ഇദ്ദേഹത്തെ വെടിവച്ചു കൊന്നത് എന്നാണ് ഇറാന്‍ വെളിപ്പെടുത്തിയത്. നിര്‍മിത ബുദ്ധി സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന് ശാസ്ത്രജ്ഞര്‍ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ഇത്തരത്തില്‍ ആക്രമണം ഉണ്ടായിട്ടുള്ളത്.

നവംബര്‍ 27ന് ടെഹ്‌റാനില്‍ വച്ചാണ് ഇറാന്റെ ആണവ ഗവേഷണത്തിന്റെ ബുദ്ധികേന്ദ്രവും ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സീവ് ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച മേധാവിയുമായ ഫഖ്‌രിസാദയെ വെടിവച്ചു കൊന്നത്. കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണ് എന്നാണ് ഇറാന്‍ ആരോപിക്കുന്നത്.

ഒരു പിക്ക്അപ് ട്രക്കില്‍ ഉറപ്പിച്ച നിലയിലായിരുന്നു മെഷിന്‍ ഗണ്‍. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഫഖ്‌രിസാദയ്ക്ക് മാത്രമാണ് വെടിയേറ്റത്. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്ക് ഒരപകടവും സംഭവിച്ചില്ല എന്നും റവല്യൂഷനറില ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ അലി ഫദാവി പറയുന്നു.

കൊല്ലപ്പെട്ടത് എങ്ങനെ?

അബ്‌സാര്‍ദ് നഗരത്തിലൂടെ കാറില്‍ സഞ്ചരിക്കവെയാണ് ഫഖ്‌രിസാദയ്ക്ക് നേരെ വെടിവയ്പ്പുണ്ടായത്. ആക്രമണം നടന്ന വേളയില്‍ ശാസ്ത്രജ്ഞന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ആയുധധാരികളും തമ്മില്‍ വെടിവയ്പ്പ് നടന്നതായി നേരത്തെ പ്രതിരോധ മന്ത്രാലയം പറഞ്ഞിരുന്നു.

സുരക്ഷാ സേനയുടെ തിരിച്ചടിയില്‍ നാലു ഭീകരവാദികള്‍ കൊല്ലപ്പെട്ടു എന്ന് ഒരു ഇറാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥലത്ത് ഒരു നിസാന്‍ പിക്ക്അപ് വാന്‍ പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഫഖ്‌രിസാദയുടെ അന്ത്യചടങ്ങുകളില്‍ ഇറാന്‍ സുപ്രിം നാഷണല്‍ അതോറിറ്റി കൗണ്‍സില്‍ മേധാവി നടത്തിയ പ്രസംഗത്തില്‍ ശാസ്ത്രജ്ഞനെ പ്രത്യേക മാര്‍ഗവും ഇലക്ട്രോണിക് ആയുധവും ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.

ഫഖ്‌രിസാദയെ മാത്രം ലക്ഷ്യം വച്ചായിരുന്നു പദ്ധതിയെന്ന് റവല്യൂഷറില്‍ ഗാര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറല്‍ ഫദാവി പറയുന്നു. നിര്‍മിത ബുദ്ധി ഉപയോഗിച്ചാണ് ശാസ്ത്രജ്ഞനു നേരെ സൂം ചെയ്തത്. പത്ത് ഇഞ്ചു മാത്രം അകലെ ആയിരുന്ന ഭാര്യക്ക് പരിക്കൊന്നും ഏറ്റില്ല. സ്ഥലത്ത് മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നില്ല. മൊത്തം 13 വെടിയുണ്ടകളാണ് ഉതിര്‍ത്തത്. എല്ലാം നിസാന്‍ വാനില്‍ നിന്നായിരുന്നു. നാലു ബുള്ളറ്റുകള്‍ കൊണ്ടത് ഫഖ്‌രിസാദയുടെ തലയിലാണ്.

സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സുരക്ഷാ സേനയോട് ജാഗ്രതയോടെയിരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഇസ്രയേല്‍ പബ്ലിക് റേഡിയോ വ്യക്തമാക്കി. മധ്യേഷ്യയിലേക്ക് പോകുന്ന സ്വന്തം പൗരന്മാര്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിര്‍മിത ബുദ്ധി കൊണ്ടുള്ള ആക്രമണം

നിര്‍മിത ബുദ്ധി സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്നതിലെ അപകടം നേരത്തെ തന്നെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്തരിച്ച ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ നേതൃത്വത്തില്‍ ആയിരം ശാസ്ത്രജ്ഞര്‍ നിര്‍മിത ബുദ്ധി സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് തുറന്ന കത്ത് എഴുതിയിരുന്നു.

ഇത്തരം ആയുധങ്ങള്‍ ആക്രമണത്തിന് ഉപയോഗിക്കുന്നത് അചിന്തനീയമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നാണ് ക്യാംപയിന്‍ എഗൈന്‍സ്റ്റ് കില്ലര്‍ റോബോര്‍ട്ട്‌സ് അംഗം പ്രൊഫസര്‍ നോയല്‍ ഷാര്‍കി പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ശബരിമലയില്‍ മുന്നൊരുക്കങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം തടസമായെന്ന സര്‍ക്കാര്‍ വാദം അപഹാസ്യം; ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്’

Published

on

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിനു പിന്നാലെ തീര്‍ത്ഥാടന കാലവും സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവതാളത്തിലാക്കി. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടു. ശബരിമലയില്‍ ഭയാനകമായ അവസ്ഥയെന്നാണ് ദേവസ്വം പ്രസിഡന്റും പ്രതികരിച്ചിരിക്കുന്നത്.

പന്ത്രണ്ടും പതിമൂന്നും മണിക്കൂര്‍ ക്യൂ നിന്നാണ് പലരും ദര്‍ശനം നടത്തുന്നത്. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാതെയും നിരവധി പേര്‍ മടങ്ങി. ദര്‍ശനം നടത്തിയ പലര്‍ക്കും പതിനെട്ടാം പടി ചവിട്ടാനായില്ലെന്ന അവസ്ഥയുമുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഒരുക്കാത്തതിനെ തുടര്‍ന്ന് ദര്‍ശനം കഴിഞ്ഞവര്‍ക്ക് നടപ്പന്തല്‍ വിട്ട് പുറത്തേക്ക് പോകാനാകാത്ത അവസ്ഥയാണ്. ഭക്തര്‍ക്ക് കുടിവെള്ളം നല്‍കാനുള്ള സംവിധാനം പോലും ഒരുക്കിയിട്ടില്ല.

ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും സര്‍ക്കാരും പെരുമാറിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് എല്ലാത്തിനും കാരണമെന്നാണ് ദേവസ്വം മന്ത്രിയും സര്‍ക്കാരും പറയുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങേണ്ട മുന്നൊരുക്കത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം തടസമായെന്ന് സര്‍ക്കാര്‍ പറയുന്നത് അപഹാസ്യമാണ്.

ശബരിമലയുടെ വികസനമെന്ന പേരില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് ഇത്തവണത്തെ തീര്‍ത്ഥാടനം അലങ്കോലമാക്കിയത്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്തമെങ്കിലും ഏറ്റെടുക്കാന്‍ സര്‍ക്കാരും ദേവസ്വം മന്ത്രിയും തയാറാകണം. സ്വര്‍ണക്കൊള്ളയില്‍ പ്രതികളാകേണ്ട പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള മുന്‍ ദേവസ്വം ബോര്‍ഡിനും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല.

തിരക്ക് നിയന്ത്രിക്കാനും തീര്‍ത്ഥാടനം സുഗമമാക്കാനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ദേവസ്വത്തിന്റെ സര്‍ക്കാരിന്റെയും അലംഭാവത്തെ തുടര്‍ന്ന് തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ശബരിമലയില്‍ ‘ഭയാനക സാഹചര്യം’ ഉണ്ടായതിനാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടണം.

Continue Reading

kerala

മുസ്‌ലിംലീഗ് നേതാക്കള്‍ക്കെതിരെ വ്യാജ വാര്‍ത്ത; കുപ്രചാരണങ്ങള്‍ തള്ളിക്കളയണം; ഉമര്‍ പാണ്ടികശാല, ഷാഫി ചാലിയം

രാജിഭീഷണി മുഴക്കിയതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്നും കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും മുസ്ലിംലീഗ്

Published

on

രാജിഭീഷണി മുഴക്കിയതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്നും കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം എന്നിവര്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കും. അതിന്റെ പേരില്‍ നേതാക്കളെ ഇകഴ്ത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. പതിനെട്ടാം വയസ്സില്‍ എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് യൂത്ത് ലീഗ്, മുസ്ലിംലീഗ് തുടങ്ങി പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച ഞാന്‍ അവസാന ശ്വാസം വരെ ഈ പാര്‍ട്ടിക്കൊപ്പമുണ്ടാകും. തല്‍പരകക്ഷികള്‍ ദുരുദ്ദേശ്യപരമായി നടത്തുന്ന കുപ്രചാരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടുങ്ങിപ്പോകരുതെന്ന് ഉമര്‍ പാണ്ടികശാല വ്യക്തമാക്കി. സി.പി.എമ്മില്‍ പോയവര്‍ക്ക് വേണ്ടി രാജിവെക്കാന്‍ ഞങ്ങള്‍ മണ്ടന്മാരല്ലെന്ന് ഷാഫി ചാലിയം പറഞ്ഞു.

Continue Reading

main stories

ശൈഖ് ഹസീനക്ക് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്ന് ട്രൈബ്യൂണല്‍

ഹസീനയുടെ അഭാവത്തില്‍ മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് വിധി.

Published

on

വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയെന്നുള്ള കുറ്റത്തിന് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് അന്താരാഷ്ട്ര ട്രൈബ്യൂണല്‍. ഹസീനയുടെ അഭാവത്തില്‍ മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് വിധി. പ്രതിഷേധക്കാരെ കൊല്ലാന്‍ ഉത്തരവിടുകയും ഗുരുതരമായി പരിക്കേല്‍പിക്കുകയും ചെയ്ത ഹസീന മനുഷ്യ രാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്നും കോടതി വിലയിരുത്തി.

2024 ആഗസ്റ്റ് അഞ്ചിന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ് ശൈഖ് ഹസീന. അക്രമത്തിന് പ്രേരിപ്പിക്കല്‍, പ്രതിഷേധക്കാരെ കൊല്ലാന്‍ ഉത്തരവിട്ടു, വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിനിടെ നടന്ന അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടു എന്നീ മൂന്ന് കുറ്റങ്ങളില്‍ ഹസീന കുറ്റക്കാരിയാണെന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്.

ബംഗ്ലാദേശ് മുന്‍ ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനും വധശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാല്‍ കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയ മുന്‍ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അല്‍ മാമൂന് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. ഹസീനക്കെതിരായ പ്രധാന സാക്ഷിയായ ചൗധരി കോടതിക്കു മുമ്പില്‍ മാപ്പുപറയുകയും ചെയ്തിരുന്നു.

വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനിടെ ശൈഖ് ഹസീന ഗുരുതര കുറ്റകൃത്യം നടത്തിയതായി അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ നേരത്തേ വിധിച്ചിരുന്നു. ഈ വര്‍ഷം ആഗസ്റ്റ് മൂന്നിനാണ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. അധികാരം ഉപയോഗിച്ച് ഹസീന മാനവരാശിക്ക് എതിരായ അക്രമം നടത്തിയെന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ക്കെതിരായ വെടിവെപ്പിനെ കുറിച്ച് ഹസീനക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 2024 ജൂലൈ 15 മുതല്‍ ആഗസ്റ്റ് 15 വരെ നീണ്ട പ്രക്ഷോഭത്തില്‍ 1400ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് യു.എന്‍ കണക്ക്.

ഹസീനക്കെതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, കൊലപാതകശ്രമം, നിരായുധരായ വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ക്കെതിരെ പീഡനം, മാരക ബലപ്രയോഗം, മാരകായുധങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവ വിന്യസിക്കാന്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കല്‍, രംഗ്പൂരിലും ധാക്കയിലും നടന്ന ചില കൊലപാതകങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Continue Reading

Trending