ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ദത്തെടുത്ത വാരാണസി ഗ്രാമത്തില്‍ നോട്ടുമാറ്റത്തിന് വേണ്ടി ക്യൂനില്‍ക്കുന്നത് ചെരുപ്പുകള്‍. വാരാണസിയിലെ ബാങ്കിനുമുന്നില്‍ നൂറ് കണക്കിനു ചെരുപ്പുകളാണ് ഇതിനകം ക്യൂവില്‍ നില്‍ക്കുന്നത്. പൊരിവെയിലും മണിക്കൂറ് കണക്കിനുള്ള നില്‍പ്പും മൂലം ചെരുപ്പ് ക്യൂവില്‍ വെച്ച് ആശ്വാസം നേടുകയാണ് ഇവിടുത്തുകാര്‍. ചെരുപ്പിനുമുകളില്‍ പേരെഴുതി വെച്ച് അതിനുമുകളില്‍ ഒരു കല്ലും കയറ്റിവെച്ചാണ് വാരാണസിയിലെ ജനങ്ങള്‍ നോട്ട് മാറ്റല്‍ പ്രതിസന്ധി എളുപ്പത്തിലാക്കുന്നത്.

varanasi-slippers-queue_650x400_61479018219

കഴിഞ്ഞ ദിവസം മോദി സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ സാമ്പത്തിക പരിഷ്‌ക്കാരമാണ് വാരാണസിയിലെ ജനങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. വാരാണസി മാത്രമല്ല, രാജ്യമൊട്ടും നോട്ട് പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ജനങ്ങള്‍ നോട്ട് മാറിക്കിട്ടാന്‍ മണിക്കൂറുകളോളം ബാങ്കുകള്‍ക്കുമുന്നില്‍ വരിനിന്ന് വലയുകയാണ്. ഡിസംബര്‍ 30നുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് മോദി ഇന്ന് പറഞ്ഞിരിക്കുന്നത്. അതേസമയം, നോട്ടുപ്രതിസന്ധിയില്‍ മോദി ഇന്ന് ഉന്നതതലയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.