X

സിദ്ധാർഥൻ മരണത്തിൽ 20ൽ കൂടുതൽ പ്രതികൾ; സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചു

കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണം സംബന്ധിച്ച കേസിൽ സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. ഇന്നലെയാണു മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്. കേസ് ഇന്ന് കൽപറ്റ കോടതിയിലേക്ക് മാറ്റി. 21 പ്രതികളെ ഉൾപ്പെടുത്തിയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്നലെയാണ് സി.ബി.ഐ സംഘം സർവകലാശാലയിൽ തെളിവെടുപ്പ് നടത്തിയത്. സിദ്ധാർഥനെ വിചാരണ ചെയ്ത മുറികളും മരിച്ച നിലയിൽ കണ്ടെത്തിയ കുളിമുറിയും പരിശോധിച്ചു. കേസിൽ നിലവിലെ 20 പ്രതികൾക്കു പുറമെ കൂടുതൽ പ്രതികളുണ്ടായേക്കുമെന്ന സൂചനയാണ് സി.ബി.ഐ നൽകുന്നത്. ഇതുവരെ പുറത്തുവന്നതിനു പുറമെ കൂടുതൽ കാര്യങ്ങൾ തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്നാണ് സി.ബി.ഐ വൃത്തങ്ങൾ നൽകുന്ന സൂചന.

സിബിഐ ഡൽഹി സ്പെഷൽ യൂണിറ്റ് ആണ് കേസ് അന്വേഷിക്കുന്നത്. ഡല്‍ഹിയില്‍നിന്നുള്ള നാലുപേര്‍ക്കു പുറമെ മലയാളികളായ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

 

webdesk14: