നിസാമബാദ്: ലോക്‌സഭാ എം.പിയുടെ മകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് നഴ്‌സിങ് വിദ്യാര്‍ഥിനികളുടെ പരാതി. തെലുങ്കാന രാഷ്ട്രസമിതിയുടെ എം.പിയായ ഡി.ശ്രീനിവാസിന്റെ മകനെതിരെയാണ് 11 വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

സഞ്ജയിന്റെ ഉടമസ്ഥതയിലുള്ള ശങ്കരി നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥിനികളാണ് നിസാമാബാദ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഐ.പി.സി 354, 506, 509 വകുപ്പുകളാണ് സഞ്ജയിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ മനപ്പൂര്‍വം കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സഞ്ജയ് പറഞ്ഞു.