ബംഗളുരു: എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. വണ്ടൂര്‍ പി അബൂബക്കര്‍(69) ബംഗളുരുവില്‍ നിര്യാതനായി.സഊദി അറേബ്യയിലും ഖത്തറിലും കെഎംസിസി നേതൃത്വം വഹിച്ച അബൂബക്കര്‍ മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ്.

മലപ്പുറം നഗരസഭയുടെ പ്രഥമ ചെയര്‍മാനും മുസ്‌ലിംലീഗ് നേതാവുമായിരുന്ന ഡോ. എം അബൂബക്കറിന്റെ പുത്രി ഡോ. ആയിഷ യാണു ഭാര്യ.