പറന്നുയര്‍ന്ന വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറിയ പൂച്ച പൈലറ്റിനെ ആക്രമിച്ചു. ഇതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. സുഡാനില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്കുള്ള വിമാനമാണ് പൂച്ചയുടെ ആക്രമണത്തെ തുടര്‍ന്ന് നിലത്തിറക്കിയത്. പൈലറ്റിനെയും ക്രൂവിനെയും പൂച്ച ആക്രമിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഖാര്‍ട്ടൂം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറന്നുയര്‍ന്ന് അരമണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു വിചിത്രമായ സംഭവം.

പൂച്ചയെ പിടികൂടാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും കോക്ക്പിറ്റിലൂടെ ഓടിമാറിക്കളിച്ചു കൊണ്ടിരുന്നു. ഇതോടെ വിമാനം താഴെ ഇറക്കുകയായിരുന്നു. പൂച്ച എങ്ങനെ വിമാനത്തിനുള്ളില്‍ കടന്നു എന്ന കാര്യത്തില്‍ ടാര്‍കോ ഏവിയേഷന് വ്യക്തതയില്ല.