കോഴിക്കോട് : എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ചന്ദ്രിക ദിനപത്രവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഹബീബ് എഡ്യു കെയര്‍ എഡ്യു എക്സല്‍ ഒന്നാം ഘട്ട സ്‌കോളര്‍ഷിപ്പ് പരീക്ഷ ഇന്ന് 14 ജില്ലകളിലെ 68 കേന്ദ്രങ്ങളിലായി നടക്കും. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത 9382 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. രാവിലെ 10 മുതല്‍ 12 മണി വരെയാണ് പരീക്ഷാ സമയം.
പദ്ധതി പാര്‍ട്ട്ണര്‍മാരായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടു കൂടിയ പഠന സൗകര്യങ്ങള്‍ ലഭ്യമാക്കും. വിദ്യാര്‍ഥികള്‍ രാവിലെ 9.30 ന് പരീക്ഷാ ഹാളില്‍ റിപോര്‍ട്ട് ചെയ്യേണ്ടതാണെന്ന് എം.എസ്.എഫ് ഹബീബ് എഡ്യു കെയര്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അമീന്‍ റാഷിദ് അറിയിച്ചു.
പരീക്ഷ സെന്ററുകളുടെയും കോഡിനേറ്റര്‍ മാരുടെയും വിവരങ്ങള്‍ക്ക് https://habeebeducare.msfkerala.org/notifications/ സന്ദര്‍ശിക്കുക