കോഴിക്കോട്: എം.എസ്.എഫിനു കീഴില്‍ മെഡിക്കല്‍ രംഗത്തെ വിദ്യാര്‍ത്ഥികള്‍ക്കായി രൂപീകരിച്ച മെഡിഫെഡ് സംസ്ഥാന ചെയര്‍മാനായി ഡോ.വി.ഇ സിറാജുദ്ദീനെയും ജനറല്‍ കണ്‍വീനറായി ഡോ.എ.എസ് ഔസിനെയും ട്രഷററായി ഡോ.കബീര്‍ അഞ്ചരകണ്ടിയെയും തെരഞ്ഞെടുത്തു. കെ.കെ നവാസ്, ഡോ.ഫവാസ് ഇബ്‌നുഅലി, അബ്ദുല്ല ഹസന്‍ മുഹമ്മദ്, ഡോ.ജുനൈദ് അത്തിമണ്ണില്‍, ഡോ.സി.കെ യൂസുഫ് (വൈസ് ചെയര്‍മാന്‍), ഡോ.ഇര്‍ഷാദ് അഞ്ചരകണ്ടി, റമീസ് ഇരിക്കൂര്‍, ഡോ.ഫാസില്‍ ഫിറോസ, ഡോ.നസീം ആലപ്പുഴ, ലുഖ്മാന്‍ തിരുവനന്തപുരം (ജോ.കണ്‍വീനര്‍).
കളമശ്ശേരി ഗവ.മെഡിക്കല്‍ കോളജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഷംന ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിക്കണമെന്നും എം.എസ്.എഫ് മെഡിഫെഡ് ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. മുബീര്‍ പൂമുഖം അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷരീഫ് വടക്കെയില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഡോ.എ.എസ് ഔസ് സ്വാഗതവും എം.കെ നവാസ് നന്ദിയും പറഞ്ഞു.