കോഴിക്കോട് : പ്രളയബാധിത മേഖലയിലെ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് വേണ്ടി എം എസ് എഫ് ഒരുക്കുന്ന സാന്ത്വന വാഹനത്തിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാളെ പഠനോപകരണങ്ങള്‍ യൂണിറ്റ് തലത്തില്‍ ശേഖരിക്കും. നോട്ട്പുസ്തങ്ങള്‍, പേന, ബാഗ്, കുട തുടങ്ങിയ പഠനോപകരണങ്ങള്‍ ശേഖരിച്ച് ദുരിതബാധിത പ്രദേശങ്ങളിലേക്ക് സാന്ത്വന വാഹനവുമായി ദുരിത ബാധിത മേഖലയില്‍ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യും .ഈ പ്രവര്‍ത്തനം വിജയിപ്പിക്കുന്നതിന് വേണ്ടി എം.എസ്.എഫ് ക്യാമ്പസ്, പഞ്ചായത്ത് ഭാരവാഹികള്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു.