എംടിക്കെതിരായ വിമര്‍ശനത്തില്‍ ബിജെപിക്കെതിരെ പ്രതികരിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. തൃശൂരില്‍ എംടിക്ക് പിന്തുണ അര്‍പ്പിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് എന്‍എസ് മാധവന്റെ പ്രതികരണം. ഫാസിസത്തിന്റെ സാമ്പിള്‍ വെടിക്കെട്ടാണ് എംടിക്കെതിരായ ബിജെപിയുടെ പരാമര്‍ശങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

എപ്പോഴും സൗമ്യമായ ഭാഷയില്‍ സംസാരിക്കുന്നയാളാണ് എംടി. ഇവിടെ എഴുത്തുകാരന്റെ അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടിരിക്കുകയാണ്. അഭിപ്രായം പ്രകടിപ്പിക്കുന്നവരെ ആശയപരമായി നേരിട്ടാല്‍ പ്രതികരണം ഇല്ലാതാകും എന്നത് മുമ്പ് ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ പ്രയോഗിച്ച പഴയ ഫാസിസ്റ്റ് തന്ത്രത്തിന്റെ തുടര്‍ച്ചയാണെന്നും എന്‍എസ് മാധവന്‍ പറഞ്ഞു.

ബിജെപിയുടെ വിമര്‍ശനത്തിന് ശേഷം പലയിടങ്ങളിലും എംടിക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ടുള്ള പരിപാടികള്‍ നടക്കുകയാണ്. കോഴിക്കോടും പിന്തുണ അര്‍പ്പിച്ചുള്ള ചടങ്ങ് സംഘടിപ്പിച്ചിരുന്നു. എഴുത്തുകാരന്‍ സേതുവും പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.