മുക്കം: കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടുറോഡില്‍ ജുമാ നമസ്‌കാം നടത്തി സമരക്കാര്‍. ഗെയില്‍ പൈപ്പ് ലൈനിനെതിരെ ബഹുജന സമരം തുടരുന്ന മുക്കത്തെ എരഞ്ഞിമാവിലാണ് സമരക്കാര്‍ നടുറോഡില്‍ ജുമാ നമസ്‌ക്കാരം നിര്‍വവഹിച്ചത്.

027b3ec6-634d-4852-9b5d-b5255ec89941 8fedea3f-4f6c-4257-848c-3ee524c0ef01 16b0c87b-97e8-4062-aaf7-9b692a3faa47മുക്കം-അരീക്കോട് റോഡിലാണ് സംഭവം. സമരം ശക്തമായ ഇവിടെ ഇന്ന് ധാരാളം പേര്‍ സമരപ്പന്തലിലെത്തിയിരുന്നു. വെള്ളിയാഴ്ചയായിട്ടും ഉച്ചനേരം സമരക്കാര്‍ പിരിഞ്ഞു പോയില്ല.അവര്‍ ഒത്തൊരുമിച്ച് റോഡില്‍ നമസക്കാരം നിര്‍വഹിക്കുകയായിരുന്നു. സമരം തുടരുന്ന സാഹചര്യത്തില്‍ കനത്ത പൊലീസ് കാവലിലാണ് പ്രദേശം.

മുക്കം കൊടിയത്തൂര്‍ ജനവാസ മേഖലയിലൂടെ പോവുന്ന നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈന്‍ പ്രവൃത്തിക്കെതിരായാണ് എരഞ്ഞിമാവില്‍ പ്രതിഷേധം നടക്കുന്നത്. വന്‍ പൊലീസ് സാന്നിധ്യത്തിലാണ് സര്‍ക്കാര്‍ പ്രവൃത്തി നടത്താനൊരുങ്ങുന്നത്. എന്നാല്‍ ഗെയില്‍ വിരുദ്ധ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധവും ശക്തമാണ്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സമര സമിതി നേതാക്കളെ അറസ്റ്റ് ചെയ്തതോടെ സമരം അവസാനിക്കില്ലെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തിയോടെ സമര രംഗത്ത് എത്തുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.