തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് രണ്ടാംഘട്ട പര്യടനത്തിനായി ഇന്ന് കേരളത്തിലെത്തും. രാവിലെ പത്തിന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ഡിസിസി ഓഫീസില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് നേതാക്കളുമായി പ്രത്യേകം ചര്‍ച്ച നടത്തും. വൈകിട്ട് മൂന്നിന് കൊല്ലം ജില്ലയിലും അദ്ദേഹം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ 10ന് പത്തനംത്തിട്ട, വൈകിട്ട് മൂന്നിന് കോട്ടയ, 26നു രാവിലെ 10ന് ആലപ്പുഴ, വൈകിട്ട് മൂന്നിന് എറണാകുളം എന്നിങ്ങനെയാണ് പര്യടനം നിശ്ചയിച്ചിട്ടുള്ളത്. .
Be the first to write a comment.