Connect with us

crime

300 കോടിയുടെ വമ്പന്‍ തട്ടിപ്പുമായി മള്‍ട്ടി സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സൊസൈറ്റി

പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം 30 കോടിരൂപ നിക്ഷേപയിനത്തില്‍ പിരിച്ചെടുത്തിട്ടുണ്ട്.

Published

on

പാലക്കാട്: പകുതിവില തട്ടിപ്പിന് പിന്നാലെ കേരളത്തിലെ മറ്റൊരു വമ്പന്‍ തട്ടിപ്പിന്റെ ചുരുളഴിയുന്നു. മുന്നൂറുകോടി രൂപയുടെ തട്ടിപ്പ് കേരളത്തില്‍ മൊത്തത്തില്‍ നടന്നതായി സൂചന ലഭിച്ചു. കേന്ദ്രകൃഷിവകുപ്പിന് കീഴിലെ പുതിയ വ്യവസ്ഥയനുസരിച്ച് നിക്ഷേപം ആകര്‍ഷിച്ചാണ് മൂന്നുപേരടങ്ങുന്ന സംഘം തട്ടിപ്പ് നടത്തിയത്. പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം 30 കോടിരൂപ നിക്ഷേപയിനത്തില്‍ പിരിച്ചെടുത്തിട്ടുണ്ട്. അഖിന്‍തോമസ്, രാജീവ്ചന്ദ്രശേഖരന്‍, റോബിന്‍, രഞ്ജിതോമസ് എന്നിവരാണ് തട്ടിപ്പിന് ചുക്കാന്‍പിടിച്ചത്.

പലരില്‍ നിന്നായി കോടികളാണ് നിക്ഷേപയിനത്തില്‍ ഇവര്‍ സമ്പാദിച്ചത്. തുക എവിടെയെന്ന് ഇതുവരെയും വ്യക്തമല്ല. പൊലീസില്‍ പരാതി നല്‍കാനും ആരും കാര്യമായി തയ്യാറായിട്ടുമില്ല. ഒരു ടി.വി ചാനല്‍ തുടങ്ങുന്നതിനായി 70 കോടിരൂപ ഇതില്‍ നിന്ന് ഉപയോഗിച്ചതായാണ് വിവരം. ചാനലിന്റെ ഓഫീസുകള്‍ സംസ്ഥാനത്തിന്റെ പലയിടത്തും തുറന്നെങ്കിലും പ്രവര്‍ത്തനക്ഷമമാകാതെ നിര്‍ത്തിവെക്കേണ്ടി വന്നു. പ്രതികള്‍ എല്ലാവരും ഒളിവിലാണ്.

പാലക്കാട്ടെ പ്രമുഖ അഭിഭാഷകനടക്കം തട്ടിപ്പിനിരയായതായി വിവരമുണ്ട്. ലക്ഷങ്ങള്‍ നിക്ഷേപമായി നല്‍കിയവര്‍ ഇപ്പോള്‍ എങ്ങനെ പണം തിരിച്ചുകിട്ടുമെന്ന ആശങ്കയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയനുസരിച്ചാണ് നിയമപ്രകാരം സൊസൈറ്റി ആരംഭിച്ചതെങ്കിലും ഇതിന് റിസര്‍വ് ബാങ്കിന്റെ ഒരു നിയന്ത്രണവുമില്ലാതെയിരുന്നതാണ് തട്ടിപ്പുകാര്‍ക്ക് സഹായകമായത്. ഇതുസംബന്ധിച്ച ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് രഹസ്യന്വേഷണ വിഭാഗം നിരീക്ഷിച്ചുവരുന്നതായി അറിയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ

പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്

Published

on

കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.

ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.

Continue Reading

crime

കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ

Published

on

ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.

മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്‌ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.

നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.

Continue Reading

crime

കണ്ണൂർ റെയില്‍വേ സ്‌റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; പ്രതി പിടിയിൽ

Published

on

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.

ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ കയ്യിലുള്ള ഉപകരണങ്ങളും പ്രതി നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അതിക്രമം.
Continue Reading

Trending