Connect with us

Cricket

ഐപിഎല്ലിലെ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമായി മുംബൈ ഇന്ത്യന്‍സ്

Published

on

മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമായി. ഇന്നലെ നടന്ന ആവേശം നിറഞ്ഞ മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനേയും ഗുജറാത്ത് ടൈറ്റന്‍സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനേയും തോല്‍പിച്ചതോടെയാണ് മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫിലേക്കുള്ള വഴി തെളിഞ്ഞത്. നാളെ നടക്കുന്ന ആദ്യത്തെ പ്ലേഓഫില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ഏറ്റുമുട്ടും. ബുധനാഴ്ച നടക്കുന്ന രണ്ടാമത്തെ പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സ് ലഖ്നൗ സൂപ്പര്‍ ജയന്റസുമായി ഏറ്റുമുട്ടും. മെയ് 28, ഞായറാഴ്ചയാണ് ഫൈനല്‍.

Cricket

മഴ വില്ലനായി; ഐപിഎല്‍ ഫൈനല്‍ ഇന്ന്

ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടക്കാനുള്ളത്

Published

on

ഐപിഎല്‍ ഫൈനല്‍ ഇന്നത്തേക്ക് മാറ്റി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ കനത്ത മഴ തുടരുന്നതാണ് കാരണം. ഇന്ന് കൃത്യം 7:30ന് മത്സരം തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടക്കാനുള്ളത്.

കനത്ത മഴയെ തുടര്‍ന്ന് ഫൈനല്‍ പോരാട്ടത്തിന്റെ ടോസ് വൈകിയിരുന്നു. ഒടുവില്‍ രാത്രി 10.54ന് മൈതാനത്ത് അവസാനഘട്ട പരിശോധന നടത്തിയ അമ്പയര്‍മാരും മാച്ച് റഫറിയും ഇന്നലെ ഇനി മത്സരം നടക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

 

 

Continue Reading

Cricket

ഗില്ലിന്റെ സെഞ്ചുറി മികവില്‍ ഗുജറാത്ത് ഫൈനലില്‍

Published

on

ഐപിഎല്‍  16ാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ മുംബൈയ്‌ക്കെതിരെ ഗുജറാത്തിന് ഉജ്ജ്വല
ജയം. ജയിക്കാൻ 234 റൺസ് വേണ്ടിയിരുന്ന മുബൈ 18.2 ഓവറിൽ 171 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. മുബൈയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ് പൊരുതിയെങ്കിലും ജയത്തിലേക്ക് എത്താൻ സാധിച്ചില്ല.

സൂര്യകുമാർ യാദവ് 61, തിലക് വർമ്മ 43, കാമറോൺ ഗ്രീൻ 30 ഒഴികെ മറ്റാരും മുംബൈക്കായി പൊരുതി നിൽക്കാൻ പോലും തയാറായില്ല. ഗുജറാത്ത് ബൗളിങ്ങിന് മുന്നിൽ ആദ്യം മുതലേ പതറുകയായിരുന്നു മുബൈ ബാറ്റർമാർ. ഗുജറാത്തിന് വേണ്ടി മോഹിത് ശർമ 5 വിക്കറ്റ് നേടി. വിക്കറ്റ് വേട്ടക്കാരായ
മുഹമ്മദ് ഷമി, റാഷിദ് ഖാൻ എന്നിവർ രണ്ടുവിക്കറ്റുകൾ വീതം നേടി.

നേരത്തെ ഗുജറാത്തിന് വേണ്ടി ശുഭ്മാൻ ഗിൽ 60 പന്തിൽ 129 റൺസ് നേടി പുറത്തായി. ഈ സീസണില്‍ മൂന്ന് സെ‌ഞ്ചുറികള്‍ ഗില്‍  നേടിക്കഴിഞ്ഞു. 49 പന്തിലായിരുന്നു ഗില്ലിന്‍റെ മൂന്നക്കം. മൂന്നാമനായി ഇറങ്ങിയ സായി സുദർശനും നാലാമത് ഇറങ്ങിയ ക്യാപ്റ്റൻ പാണ്ട്യയും ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.  മുംബൈ ഇന്ത്യൻസിന് വേണ്ടി പിയുഷ് ചൗള, ആകാശ് മദ്വാൽ എന്നിവർ ഓരോ വിക്കറ്റ് നേടി. കഴിഞ്ഞ മത്സരത്തിൽ താരമായ ആകാശ് മദ്വാൽ 4 ഓവറിൽ വഴങ്ങിയത് 52 റൺസാണ്. മുംബൈ നിരയിൽ ആറ് ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ആരും കാര്യമായ മികവ് കാട്ടിയില്ല.

ഈ സെഞ്ചുറിയോടെ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ തലയില്‍ ഓറഞ്ച് ക്യാപ്പ് സുരക്ഷിതം. ഇതിനകം ഗില്ലിന്‍റെ റണ്‍വേട്ട 820 പിന്നിട്ടുകഴിഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍ കടന്നാല്‍ ഗില്ലിന്‍റെ റണ്‍ സമ്പാദ്യം ഇനിയും ഉയരും. സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 14 മത്സരങ്ങളില്‍ 730 റണ്‍സുമായി മുന്നിലുണ്ടായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഫാഫ് ഡുപ്ലസിസിന്‍റെ റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്.

Continue Reading

Cricket

ധോണിപ്പട കലാശക്കൊട്ടിന്; ഗുജറാത്തിനെ 15 റണ്‍സിന് തകര്‍ത്തു

Published

on

ഐപിഎല്‍ പതിനാറാം സീസണിന്റെ ഫൈനലില്‍ പ്രവേശിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനലില്‍ പ്രവേശിച്ചത്. 60 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്വാദിന്റെ മികവില്‍ ചെന്നൈ 7 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ടൈറ്റന്‍സിന് 20 ഓവറില്‍ 157 റണ്‍സിന് എല്ലാവരുടേയും വിക്കറ്റുകള്‍ നഷ്ടമായി. വാലറ്റത്ത് റാഷിദ് ഖാന്‍ തകര്‍ത്തടിച്ചെങ്കിലും അവസാന രണ്ട് ഓവറിലെ 34 റണ്‍സ് വിജയലക്ഷ്യം ടൈറ്റന്‍സിന് നേടാനായില്ല. നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടു നല്‍കി 2 വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുടെ പ്രകടനം ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. 26ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ നിലവിലെ ചാമ്പ്യന്‍മാരായ ഹാര്‍ദിക് പാണ്ഡ്യയുടേയും സംഘത്തിന്റേയും വിധിയെഴുതും

Continue Reading

Trending